പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. കുടുംബമാണ് വാർത്ത പുറത്തുവിട്ടത്. ബ്രിട്ടീഷ് പൗരനായ ഇദ്ദേഹം ഭൗതികശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായത്.എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്നത് ഉള്‍പ്പെടെ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അന്ത്യം/

‘ഞങ്ങളുടെ പ്രിയ പിതാവ് കടന്നുപോയതില്‍ ആഴമായി ദുഃഖിക്കുന്നു. അദ്ദേഹം അസാധാരണ സവിശേഷതയുള്ള ഒരു മനുഷ്യനും മഹനായ ശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പാരമ്പര്യവും ഇനിയും ദീര്‍ഘകാലം നിലനില്‍ക്കുമെന്ന്’ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management