സിബിഐയുടെ കഥ എന്താണെന്ന് അഭിനേതാകൾക്ക് പോലും അറിയില്ല, സീൻ പറയുന്നു ഞങ്ങൾ അഭിനയിക്കുന്നു : സുദേവ് നായർ.

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5. ചിത്രത്തെ കുറിച്ചുള്ള എല്ലാ വാർത്തകൾക്കും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകര്യത ലഭിക്കാറുണ്ട്.തലമുറകളെ ഹരംകൊള്ളിച്ച മലയാളത്തിന്റെ ‌എക്കാലത്തെയും പ്രിയപ്പെട്ട ചിത്രപരമ്പര, സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും ഉണ്ടാകുമെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സി.ബി.ഐ യിലെ സേതുരാമയ്യർ.താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ഇത്തവണ സിബിഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം ഉണ്ടാവുക രണ്ട് ലേഡി ഓഫീസേഴ്‌സ് ആവുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.സിനിമയിൽ മമ്മൂക്കയുടെ ലുക്ക്‌ ഒഫീഷ്യൽ ആയിട്ട് പുറത്ത് വിട്ടിരുന്നു. അതും ഏറെ വൈറൽ ആയിരുന്നു.സിനിമയുടെ കഥ എന്താണെന്നോ ഏതിലേക്ക് ആണെന്നോ ആർക്കും ഒരു പിടിയുമില്ല. എന്നാൽ സിനിമയിൽ അഭിനയിക്കുന്നവർക്ക് പോലും ഒരു സൂചന ഇല്ലെന്നാണ് സിനിമ താരം സുദേവ് നായർ പറയുന്നത്.

സിനിമയിൽ പോലീസിന്റെ വേഷമാണ് ഇദ്ദേഹത്തിന്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുദേവ് സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്,’വളരെ രസകരമായ സെറ്റ് തന്നെയാണ്, എന്നാൽ കഥ എന്താണ് എന്നതിനെക്കുറിച്ച് അഭിനേതാക്കൾക്ക് പോലും ഒരു സൂചനയും ഇല്ല. സീനുകളിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങളോട് പറയും, ഞങ്ങൾ അത് ചെയ്യും. ചില സമയങ്ങളിൽ, ശരിയുടെ പക്ഷത്താണെന്നും മറ്റ് ചില സമയങ്ങളിൽ, തെ റ്റിന്റെ പക്ഷത്താണെന്നും തോന്നും.

Scroll to Top