എങ്ങനെ ഈ ചിത്രം പോസ്റ്റ്‌ ചെയ്യാതിരിക്കും, അറുപതാമത് പിറന്നാൾ ആഘോഷിച്ച് സുഹാസിനി.

പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് സുഹാസിനി മണിരത്നം. 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി.1980-ൽ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സുഹാസിനി ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് കരസ്ഥമാക്കി.1986-ൽ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.പ്രശസ്ത സിനിമ സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്.

1988-ൽ ആയിരുന്നു ഇവരുടെ വിവാഹം.ഏക മകൻ നന്ദൻ.താരം എപ്പോൾ മണിരത്നവും സഹോദരനായ ജി.ശ്രീനിവാസനും ചേർന്ന് നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിർമാണ രംഗത്തും സജീവമായി പ്രവർത്തിക്കുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുഹാസിനി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്. തന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ് പോസ്റ്റ്‌ ചെയ്തത്.ആഘോഷത്തിനിടെ പകർത്തിയ, അച്ഛന്‍ ചാരുഹാസനൊപ്പമുള്ള ചിത്രം Could not resist posting this emotional picture എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്

Scroll to Top