കണ്മുന്നിലുണ്ടായിട്ടും അടുത്തേക്ക് ഒന്ന് എത്താൻ പറ്റാതെ,ഇനിയെങ്കിലും ഇവരെ കുറ്റപ്പെടുത്താതെ ഇരിക്കൂ : വൈറൽ ഫോട്ടോസ്.

ലോകമെങ്ങും കൊറോണഭീതിയിൽ മുന്നോട്ട് പോകുകയാണ്.രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഏറെ ജാഗ്രതയോടെ ഇരിക്കേണ്ടതാണ് ജനത.കൊറോണ എന്ന മഹാമാരി ഇതുവരെ കവർന്നത് 20000 ൽ കൂടുതൽ ജീവനുകളാണ്.ഇപ്പോൾ കൂടുതൽ മരണം ദിവസേനെ നടക്കുന്നത് ഇറ്റലിയിലാണ്.ലോകമെങ്ങും കൊറോണഭീതിയിൽ മുന്നോട്ട് പോകുകയാണ്.രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഏറെ ജാഗ്രതയോടെ ഇരിക്കേണ്ടതാണ് ജനത.എന്നാൽ ഇതൊന്നും വകവെക്കാതെ റോഡിലേക്ക് ഇറങ്ങുന്നവർ ഏറെയാണ്.തന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് അധികൃതർ ഇതൊക്കെ പറയുന്നതെന്ന് ഇവർ ആലോചിക്കുന്നില്ല.

ഇതുകാരണം പോലീസ് ലാത്തി ഉപയോഗിക്കുന്ന സന്ദർഭവും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.ഗൗരവമില്ലാതെയാണ് ജനങ്ങൾ പെരുമാറുന്നത്.പോലീസുകാർ അവരുടെ കുടുംബത്ത് നിന്നൊക്കെ മാറിനിന്നാണ് അവരുടെ ഡ്യൂട്ടി ചെയുന്നത്.മനസിൽ വേദന ഉണ്ടെകിലും സമൂഹത്തിന്റെ നാളെയ്ക്കായി ഇതെല്ലാം മറക്കുന്നു.അത്തരത്തിലൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .ആര്‍ജെയും സാമൂഹ്യപ്രവര്‍ത്തകയുമായ സുമിയാണ് ഇആ കാഴ്ച സോഷ്യല്‍ മീഡിയക്ക് കാട്ടിത്തരുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ അച്ഛന്‍ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയതാണ്. പക്ഷേ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥനായ ആ അച്ഛന് മക്കള്‍ക്കരികിലേക്ക് എത്താന്‍ നിര്‍വാഹമില്ല. മക്കളും അച്ഛനരികില്‍ നിന്ന് മാറി നിസഹായരായി നില്‍ക്കുന്ന കാഴ്ച ഏവരുടേയും ഉള്ളുപൊള്ളിക്കുന്ന ഒന്നാണ്.

Scroll to Top