വിധവയായ മരുമകളെ പഠിപ്പിച്ചു ജോലി ഉദ്യോഗസ്ഥയാക്കി, വിവാഹം കഴിപ്പിച്ചു, സ്ത്രീധന വിരോ ധിയായ ഈ കമലാദേവിക്ക് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്

ഭർതൃഗ്രഹത്തിൽ ഒരുപാട് യാതനകൾ അനുഭവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അതിൽ നല്ലൊരു പങ്ക് ഭർത്താവിന്റെ അമ്മയ്ക്ക് ഉള്ളതാണ്. എന്നാൽ സ്വന്തം മകളെ പോലെ നോക്കുന്നവരും ഏറെയാണ്. അത്തരമൊരു അമ്മായിഅമ്മയും മരുമകൾക്ക് നൽകിയ സഹായങ്ങളും ആണ് സമൂഹം ഏറ്റെടുക്കുന്നത്.EnterYou sentമസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ച മകന്റെ ഭാര്യയെ പഠിപ്പിച്ച് ഉദ്യോഗസ്ഥ ആക്കിയ ശേഷം വീണ്ടും വിവാഹം ചെയ്തയച്ചു മാതൃകയായിരിക്കുകയാണ് ഒരു അമ്മ.രാജസ്ഥാനിലെ ശികാറിൽ ആണ് സംഭവം നടന്നത്.2016ലാണ് കമലാ ദേവിയുടെ ഇളയമകൻ ശുഭം സുനിതയെ വിവാഹം കഴിക്കുന്നത്. തുടർന്ന് എംബിബിഎസ് പഠനത്തിനായി ശുഭം കിർഗിസ്ഥാനിലേക്കു പോയി. 2016 നവംബറിൽ മസ് തിഷ്കാ ഘാ തത്തെ തുടർന്ന് ശുഭം മ രിച്ചു.

പിന്നീടുള്ള 5 വർഷം സ്വന്തം മക്കളേക്കാൾ കമലാദേവി സുനിതയെ സ്നേഹിച്ചു.സ്കൂൾ ടീച്ചർ ആണ് കമലദേവി.സ്വന്തം മകളെ പോലെ കരുതി തുടർ പഠനത്തിനയച്ചു. പഠന ശേഷം സ്വന്തം മകളെ പോലെ സുനിതയെ നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു. ഭോപ്പാലിൽ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തിൽ വീണ്ടും താലി ചാർത്തിയത്. നിരവധിപേർ സുനിതയുടെ വിവാഹത്തിൽ പങ്കെടുത്തു.എന്നാൽ ഇതിൽ നിന്നൊക്കെ എടുത്ത് പറയേണ്ട സവിശേഷത കമലദേവി ടീച്ചർ സ്ത്രീധനത്തിന് എതിരാണ് എന്നതാണ്. അതുകൊണ്ട് തന്നെ ശുഭം സുനിതയെ വിവാഹം കഴിച്ചപ്പോഴും സ്ത്രീധനം വാങ്ങിയതുമില്ല. രണ്ടാമത് സുനിതയുടെ വിവാഹം കഴിപ്പിച്ച വീട്ടിട്ടും സ്ത്രീധനം നൽകിയില്ല

Scroll to Top