‘ഈ നിറങ്ങളോട് പ്രണയം’; എലഗന്റ് ഔട്ഫിറ്റിൽ സണ്ണി ലിയോൺ !! ഫോട്ടോസ്

അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. മുൻകാലങ്ങളിൽ ചില പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ‘A’ സർട്ടിഫിക്കറ്റുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിച്ച സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. കേരൻ മൽഹോത്ര എന്ന പേരിലും ഇവർ ചില വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പെന്ത്ഹൗസ് മാഗസിന് 2003-ൽ സണ്ണി ലിയോണിയെ പെന്തോൻ പെറ്റ്സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോ ൺ സ്റ്റാറിനുള്ള പല പുരസ്‌ക്കാരങ്ങളും അവർ നേടിയിട്ടുണ്ട്. 2010 ൽ 12 പ്രധാന പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചലച്ചിത്ര അഭിനേതാക്കളിൽ നിന്ന് തിരഞ്ഞെടുത്ത സണ്ണി ലിയോണി വിവിഡ് എന്റർടൈമിന്റെ അഭിനേത്രിയായി കരാർ വ്യവസ്ഥയിൽ പ്രവർത്തിച്ചിട്ടുണ്ട്.

സണ്ണി ലിയോണി സ്വതന്ത്രയായി അനേകം പരിപാടികളിലും, വേദികളിലും, സിനിമകളിലും, ടെലിവിഷൻ പരിപാടികളിലും നിറസാനിധ്യം അറിയിച്ചിട്ടുണ്ട്. 2005ൽ തന്റെ പ്രവർത്തനത്തിലൂടെ അഭിനയ രംഗത്ത് മുഖ്യധാരയിലെത്തി. ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗ ര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.2017 ൽ ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് നിഷയെ ദത്തെടുക്കാൻ ഇവർ തീരുമാനിച്ചത്. അന്ന് നിഷയ്ക്ക് വെറും 21 മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. നിരവധി തടസങ്ങൾ അതിജീവിച്ചാണ് ഇവർ ഈ കുഞ്ഞിനെ സ്വന്തമാക്കിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

വലിയൊരു കുടുംബമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഈ ദമ്പതികൾ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.നീലയും പച്ചയും ചേർന്ന വ്യത്യസ്ത കളർ കോമ്പിനേഷനിലുള്ള വസ്ത്രത്തിലാണ് സണ്ണി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ താരം പങ്കുവച്ചത്. സാറ ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

Scroll to Top