ഞങ്ങളുടെ ചെറുത്, അല്ലിയുടെയും മറിയത്തിന്റെയും ഫോട്ടോസ് പങ്കുവെച്ച് സുപ്രിയ മേനോൻ.

മലയാളസിനിമയിലെ താരങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം എല്ലാവർക്കും പരിചിതമാണ്. ഇവർ തമ്മിലുള്ള കൂടലുകളും എല്ലാം തന്നെ ആഘോഷിക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.ദുൽഖർ സൽമാന്റെയും അമാൽ സൂഫിയയുടെയും മകൾ മറിയം അമീറ സൽമാനോടൊപ്പം കളിക്കുന്ന തങ്ങളുടെ മകൾ അല്ലി എന്ന അലംകൃതയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. ‘അല്ലിയും മറിയവും (ഞങ്ങളുടെ മിന്നി) കളിക്കുന്നു!’ എന്നാണ് ചിത്രത്തോടൊപ്പം സുപ്രിയ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.നടൻ പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മര ണം.

Scroll to Top