‘ആലിയുടെ പുസ്തകം ആവശ്യപ്പെട്ടവർക്കായി സന്തോഷ വാർത്ത പങ്കുവച്ച് സുപ്രിയ !!!

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് പൃഥ്വിരാജിന്റെ മകൾ അല്ലി. പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ട്.വളരെ വേഗമാണ് അവ വൈറല്‍ ആകാറ്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അലംകൃതയുടെ ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. നിരവധി പേരാണ് പുസ്തകം ആവശ്യപ്പെട്ടത്.ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷവാർത്തയുമായാണ് സുപ്രിയ വന്നിരിക്കുന്നത്.

‘ക്രിസ്മസ് ദിനത്തിൽ ഞാൻ ആലിയുടെ കവിതാ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ നിങ്ങളിൽ പലരും ഒരു കോപ്പി ആവശ്യപ്പെട്ടിരുന്നല്ലോ. ആലിയുടെ പുസ്തകം ചോദിച്ച എല്ലാവർക്കുമായി വാങ്ങാൻ ഇപ്പോൾ അത് ആമസോണിൽ ലഭ്യമാണ്.പുസ്തകത്തിന്റെ കവർ ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചു.പുസ്തകത്തിന്റെ എല്ലാ പേജുകളും അപ്​ലോഡ് ചെയ്യാമോയെന്ന് ആരാധകർ സുപ്രിയയോട് ചോദിച്ചിരുന്നു.ആലിക്ക് ആശംസയുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.ആലിയുടെ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ സുപ്രിയ ഇങ്ങനെയാണ് കുറിച്ചത്.

‘കഴിഞ്ഞ വർഷം ആലി എഴുതിയ ചെറുകവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. അവളുടെ ഈ കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ സൂക്ഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിലാക്കാമെന്ന് കരുതിയത്. അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ ഞാനും കൂടെയുണ്ടായിരുന്നു, ആ സമയത്താണ് പബ്ലിഷറുമായി ഇതേക്കുറിച്ച് ആദ്യം സംസാരിച്ചത്. അച്ഛന്റെ ചികിത്സകൾക്കിടയിലാണ് പുസ്തകത്തിന്റെ കാര്യങ്ങളൊക്കെ ചെയ്തത്. പുസ്തകം പ്രസിദ്ധീകരിക്കുന്നത് കണ്ടിരുന്നെങ്കിൽ എന്റെ അച്ഛൻ ആലിയെ കുറിച്ച് ഓർത്ത് അഭിമാനിക്കുമായിരുന്നു. കോവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു പോയിരുന്നത് അച്ഛനായിരുന്നു! അവളുടെ ആദ്യ പുസ്തകം അച്ഛനുവേണ്ടി സമർപ്പിക്കുന്നു.’

Scroll to Top