തൃശൂർക്കാര് സുരേഷ് ഗോപിക്ക് തൃശൂർ കൊടുത്തില്ല

ആകാംഷയോടെ കേരളം കാത്തിരുന്ന വോട്ടിന്റെ വിധി ഇന്ന്.വോട്ടെണ്ണൽ 29 കേന്ദ്രങ്ങൾ ആണ് ഉണ്ടായിരുന്നത്.12 മണിയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളെണ്ണി തീരും.ഒരു അസംബ്ലി മണ്ഡലത്തിലെ വിവിപ്പാറ്റ് രസീതുകളാണ് ഒത്തുനോക്കുക.പോസ്റ്റൽ വോട്ടുകൾ 16.49 ലക്ഷം ആണ് ഉള്ളത്.രാജ്യത്തിൽ 542 മണ്ഡലങ്ങളിലാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്.ജനങ്ങൾ എല്ലാം ഉറ്റുനോക്കുന്ന ഫലപ്രഖ്യാപനമാണ് ഈ ഫലപ്രഖ്യാപനം.ചരിത്രത്തിലാദ്യമായി കേരളത്തിൽ യു ഡി എഫ് തരംഗം.20 മണ്ഡലങ്ങളിലും യു.ഡിഎഫ് മുന്നിൽലോകസഭാ വോട്ടെണ്ണൽ 8 മണിമുതലാണ് തുടങ്ങിയത്.സ്ട്രോങ്ങ് റൂമുകൾ തുറന്ന് വോട്ടെണ്ണൽ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ രാവിലെ 8 തന്നെ ആരംഭിച്ചിരുന്നു.സ്ഥാനാർത്ഥികളെല്ലാം തന്നെ പോളിങ് ബൂത്തിൽ എത്തിച്ചേർന്നു.വോട്ടിന്റെ ആദ്യഫല പ്രഖ്യാപനം എട്ടേകാലോടെ നടത്തി.സംസഥാനത്ത് ഇരുപതിൽ നാലിടത് ത്രികോണമത്സരമാണ് ഉള്ളത്.272 സീറ്റ് കിട്ടുന്ന മുന്നണിയാണ് കേന്ദ്രത്തിലേക്ക് സ്ഥാനം പിടിക്കുന്നത്.സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ മോക്ക് വോട്ട് മാറ്റാൻ വിട്ട്പോയതിനാൽ അവിടെയും പ്രത്യേകമായി വോട്ടെണ്ണൽ നടത്തും.വോട്ട് എണ്ണുന്ന റൂമിൽ കേരളപൊലീസിന് പ്രവേശനമില്ല.

തൃശൂർ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി സിനിമ നടൻ സുരേഷ് ഗോപി നിന്നിരുന്നു.നിരവധി രീതിയിലുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നു.ഏറെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപി നിന്നിരുന്നത് ,എന്നാൽ അതൊക്കെ പാഴായി പോയി.തൃശൂരിൽ മികച്ച മുന്നേറ്റവുമായി യു ഡി എഫ് മുന്നേറുന്നു.ശബരിമല വിഷയം ബിജെപിക്ക് വലിയ പിന്തുണ നൽകുമെന്ന് കരുതിയ പത്തനം തിട്ടയിലും കെസുരേന്ദ്രന് മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ. ശബരിമല സുവർണാവസരമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിവാദ പ്രസംഗവും പാർട്ടിക്ക് തിരിച്ചടിയായി. ബിജെപി ശബരിമലയുടെ പേരിൽ മുതലെടുപ്പ് നടത്തുന്നുവെന്ന് മനസിലാക്കിയ ജനങ്ങൾ യുഡിഎഫിന് വോട്ടു നൽകി എന്നു വേണം കരുതാനെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സിപിഎം സ്ഥാനാർഥി വീണ ജോർജിനും പിന്നിലാണ് കെസുരേന്ദ്രന്റെ സ്ഥാനം.എന്നാൽ, തൃശൂരിൽ വലിയ ബിജെപി തരംഗമാണ് സ്ഥാനാർഥിയായ സുരേഷ് ഗോപി പ്രചാരണഘട്ടത്തില്‍ ഉണ്ടാക്കിയത്. ഒരുഘട്ടത്തിൽ തൃശൂരിന്റെ സ്വന്തമായ ടിഎന്‍ പ്രതാപൻ പോലും സുരേഷ്ഗോപിയുടെ വ്യക്തി പ്രഭാവത്തിൽ ഭയന്നു എന്ന് പറയാം. തൃശൂരിൽ എന്തും പ്രതീക്ഷിക്കാമെന്ന് പ്രതാപൻ പറഞ്ഞതും ഇൗ ഘട്ടത്തിലാണ്. എന്നാൽ 70000 ൽ അധികം വോട്ടിന്റെ ലീഡ് നേടിയിരിക്കുകയാണ് പ്രതാപൻ. ഇവിടെ സുരേഷ് ഗോപിയുടെ വോട്ട് രണ്ടര ലക്ഷത്തോട് അടുക്കുകയാണ്.

Scroll to Top