ഈ ജന്മദിനം ശെരിക്കും അവസ്മരണീയം, പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്ത് പിടിച്ച് സുരേഷ് ഗോപി.

മലയാളത്തിന്റെ ആക്ഷൻ കിംഗ് എന്നറിയപ്പെടുന്ന സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ ഒരു മികച്ച ഒരു നടൻ മാത്രമല്ല സുരേഷ് ഗോപി നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്.കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. 64 ആം പിറന്നാൾ ആഘോഷിച്ച താരത്തിന് ആശംസയുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് എത്തിയത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറയുകയാണ്. കൂടാതെ ഭാര്യയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതിന് കുറിപ്പ് നൽകിയത് ഇങ്ങനെ,ഈ പ്രത്യേക ദിനത്തിൽ എനിക്ക് ആശംസകൾ നേർന്ന എല്ലാവർക്കും എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ ഓരോരുത്തരിൽ നിന്നും വളരെയധികം സ്നേഹവും വാത്സല്യവും കൊണ്ട് ചുറ്റപ്പെട്ടതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്.

ഇത് ശരിക്കും അവിസ്മരണീയമായ ഒരു ജന്മദിനമാണ്. വാക്കുകൾക്കതീതമായി സ്പർശിച്ചു. നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ.താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലും സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിച്ചു. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. സുരേഷ് ഗോപിക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മോഹൻലാലിനെയും മമ്മൂട്ടിയെയും വിഡിയോകളിൽ കാണാനാകും.

ഏറെക്കാലത്തിനു ശേഷമാണ് സുരേഷ് ഗോപി അമ്മയുടെ വാർഷിക യോഗത്തില്‍ പങ്കാളിയായത്.ഇതിന്റെ വിഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം താരസംഘടനയായ ‘അമ്മ’യുടെ വേദിയില്‍ എത്തിയിരുന്നു സുരേഷ് ഗോപി.അമ്മയിലെ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധനാ

ക്യാമ്പും ചേര്‍ന്ന ഉണര്‍വ്വ് എന്ന പേരിട്ട പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വേദിയില്‍ എത്തിയ സുരേഷ് ഗോപിയെ ബാബു രാജുവും ഇടവേള ബാബുവും പൊന്നാടയണിയിച്ചാണ് വരവേറ്റത്.ഇദ്ദേഹം വേദിയിൽ ഇരിക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Scroll to Top