ചാണകം വിളിയിൽ ഞാൻ അഭിമാനിക്കുന്നു, ആ വിളി നിർത്തരുത്; സുരേഷ് ഗോപി

ചാണകം വിളിയിൽ ഞാൻ അഭിമാനിക്കുന്നു, ആ വിളി നിർത്തരുത് എന്ന സുരേഷ് ഗോപിയുടെ ഡയലോഗുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഇതിന്റെ പേരിൽ താരത്തിന് നിരവധി പേരാണ് വിമർശനങ്ങളുമായി എത്തുന്നത്.എന്നാൽ ഇപ്പോൾ അതൊന്നും തന്നെ മൈൻഡ് ചെയ്യാറില്ല.എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്.സുരേഷ് ഗോപിയുടെ വാക്കുകൾ,ഞാൻ ഉൾപ്പെടെയുള്ള ആൾക്കാരെ ‘ചാണകം’ എന്ന് വിളിക്കുന്നത് അഭിമാനമാണ്.ചാണകം എന്ന് വിളിക്കുന്നതിൽ തനിക്ക് ഒരു പ്രശ്നവും ഇല്ല.ഒരിക്കലും ആ വിളി നിർത്തരുത്.

ചാണകം എന്ന് വിളിച്ച് കളിയാക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടി.ഈ ബുൾ ജെറ്റ് സഹോദരന്മാരെ ജാമ്യത്തിലിറക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചവരോട്എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാൻ ചാണകമല്ലേ. ചാണകം എന്നു കേട്ടാലേ ചിലർക്ക് അലര്‍ജി അല്ലെ എന്നും ചോദിച്ചു.സുരേഷ് ഗോപിയുടെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾക്ക് വഴിവെച്ചു

Scroll to Top