ശുദ്ധ ജനാധിപത്യസന്ദേശം,പത്തനാപുരത്തെ കുഞ്ഞുമോൾ കൊടുത്ത് വിട്ട വൃക്ഷം മോദിക്ക് കൈമാറി സുരേഷ്ഗോപി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുരേഷ് ഗോപി പോസ്റ്റ്‌ ചെയ്ത കുറിപ്പാണ്. കുറിപ്പിൽ പത്തനാപുരത്ത് നിന്നുള്ള ഒരു കൊച്ചുകുട്ടി പ്രധാനമന്ത്രിയ്ക്ക് നൽകാൻ തന്ന സമ്മാനം ഏല്പിച്ച വിവരമാണ് അറിയിക്കുന്നത്.താരം പത്താനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെയാണ് ജയലക്ഷ്‍മി എന്ന പെണ്‍കുട്ടി താന്‍ നട്ടുവളര്‍ത്തിയ പേര വൃക്ഷത്തൈ സുരേഷ് ഗോപിക്ക് നല്‍കിയത്. എന്നിട്ട് പ്രധാന മന്ത്രിയ്ക്ക് നൽകാനും ആഗ്രഹം പ്രകടിപ്പിച്ചു. അതോടെ ജയലക്ഷ്‍മിയുടെ ആഗ്രഹപ്രകാരം താനിത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാമെന്ന് സുരേഷ് ഗോപി അന്ന് ഉറപ്പുനല്‍കിയിരുന്നു.ഇപ്പൊഴിതാ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി.ആ വൃക്ഷത്തൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് കൈമാറിയിരിക്കുകയാണ് സുരേഷ്ഗോപി.

കൂടാതെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഇത് അദ്ദേഹം നടുമെന്നും, പത്തനാപുരത്തുള്ള ഒരു കുഞ്ഞ് െകാടുത്തുവിട്ട തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.

Scroll to Top