യഥാർഥ ‘സെൻഗിണി’ക്ക് 10 ലക്ഷം രൂപ സഹായവുമായി സൂര്യ!!!

സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നായി മാറുകയാണ് ജയ് ഭീം. ജയ് ഭീം എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രം. കഴിഞ്ഞദിവസമാണ് സൂര്യയുടെ ജയ് ഭീം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. 1993 ല്‍ നടന്നൊരു സംഭവമാണ് ചിത്രം പറയുന്നത്. ജസ്റ്റിസ് കെ ചന്ദ്രുവിന്റെ വക്കീല്‍ ജീവിതത്തിലെ ഒരു കേ സാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. സൂര്യ കെ ചന്ദ്രു വക്കീലായി എത്തുമ്പോള്‍ മലയാളി നടി ലിജോ മോള്‍ സെന്‍ഗിണിയും കെ മണികണ്ഠന്‍ രാജാക്കണ്ണുമായി എത്തുന്നു. പ്രകാശ് രാജ്, രജിഷ വിജയന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ചിത്രത്തിന് പ്രേക്ഷകർ ഗംഭീര വരവേൽപ്പാണ് നൽകിയത്.നടി ലിജോമോളും നടൻ മണികണ്ഠനും. നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതികയാണ് ചിത്രത്തിന്റെ നിർമാതാവ്.

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ജ്യോതികയുടെയും സൂര്യയുടെയും പ്രൊഡക്ഷന്‍ ഹൗസ് 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്.പൊലീസ് കസ്റ്റഡിയിൽ കൊ ല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് സഹായവുമായി സൂര്യ തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഇവരുടെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചെന്നാണ് റിപ്പോർട്ടുകൾ.സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ താരം പാർവതി അമ്മാളിന്റെ പേരിൽ ബാങ്കിൽ ഇട്ടിരിക്കുന്നത്. ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തും.

മ രണശേഷം മക്കൾക്ക് തുക ലഭിക്കുമെന്നും തമിഴ് മാധ്യമങ്ങൾ ചെയ്യുന്നു. മുൻപ് ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.സിനിമയിലെ സെൻഗിണിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് യഥാർത്ഥ സെൻഗിണിയായ പാർവതിയുടെ ഇപ്പോഴത്തെ ജീവിതം.ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാർവതി കുടുംബ സമേതം താമസിക്കുന്നത്. യഥാർഥ ‘സെൻഗിണി’യുടെ രണ്ടാമത്തെ കുഞ്ഞ് മ രണപ്പെട്ടു.

Scroll to Top