മൂന്നു കൊല്ലം പ്ലസ്ടു തോറ്റിട്ടും 3 ഗവണ്മെന്റ് ജോലി വാങ്ങിയ കഥ …!!

സുശീല ശിവപ്രസാദിന്റെ വാക്കുകൾ :
എല്ലാവർക്കും നമസ്കാരം …ഈ ഫാമിലിഫോട്ടോ കാണുംബ്ബോൾ നിങ്ങൾവിചാരിക്കുന്നുണ്ടാകും ഇതിൽ ഇപ്പൊ എന്ത ഇത്ര പ്രത്യേകത എന്ന് … ഒരു പാടു പ്രത്യേകഥകൾ ഉണ്ടെന്ന് ബാക്കി കൂടെ ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാകും സംഭവം നടക്കുന്നത് കുറച്ചു കൊല്ലങ്ങൾക്കു മുൻപാണ് അന്നത്തെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ചേർന്ന കൃഷിക്കാരൻ ആയ ഗോപാലനും …ഞാൻ ഇന്നും ഈ ലോകത്തെ ഏറ്റവും സുന്ദരി ആയി കാണുന്ന സുശീല p.k യും തമ്മിൽ കല്യാണം കഴിക്കുന്നു … 10 കൊല്ലത്തോളം ആയിട്ടും കുട്ടികൾ ഇല്ലാതെ വന്നപ്പോൾ …അതിന്റെ എല്ലാ ബാധ്യതയും ഏതൊക്കെയോ ബന്ധുക്കളും ഇന്ന് ജീവിച്ചിരിപ്പില്ലാത്ത നല്ലവരായ കുറച്ചു നാട്ടുകാരും കൂടെ അത് സുശീലാ pk യുടെ തലയിൽ വെച്ച് കെട്ടി “നീ നട്ടെല്ലുള്ള ഒരു ആണ് ആകണമെങ്കിൽ നിന്റെ അച്ഛൻ അത്തരക്കാരൻ ആകണം” കഥ പറയുന്നവർ പറയട്ടെ കെട്ടിയ പെണ്ണിനെ ഒറ്റപ്പെടുത്താനും അവരെ വിഷമിപ്പിക്കാനും പറ്റാതെ mr ഗോപാലൻ …പരദൂഷണം പറഞ്ഞു വരുന്നവരെ നല്ല പോലെ ആട്ടി വിട്ടു …പിന്നതെ കൊല്ലം അവരെ എല്ലാം വിളിച്ചു ഒരു സദ്യ കൊടുത്തു കാരണം അന്ന് അവർക്കു ഒരു മകൻ ജെനിച്ചു … അച്ഛന്റെ പറമ്പും പാടവും അവൻ ഒറ്റക്ക് അലക്കിയാലോ എന്ന് കരുതിയിട്ട തോന്നുന്നു ..

ദൈവം പിന്നാലെ ഒരു കൊല്ലം 2 മാസം ഗ്യാപ്പിൽ ഒരു അനിയനെയും തന്നു കുടുംബം സന്തുഷ്ടം …പഠിക്കാൻ വിട്ട സ്ഥലത്തൊക്കെ തോറ്റു മൂത്തമകൻ വീട്ടിലേക്കും …ജയിച്ചുകൊണ്ട് അനിയൻ വീട്ടിലേക്കും വന്നു ബന്ധുക്കളുടെ മക്കൾ എഞ്ചിനീയറിംഗ്,മറ്റു ഡിഗ്രികൾ ഒക്കെ ചെയ്യുമ്പോൾ ഗോപാലന്റെ മൂത്ത മകൻ കൂട്ടുകാരുടെ കൂടെ ക്രിക്കറ്റ് കളിച്ചും,ചെറിയ തോതിൽ മദ്യപിച്ചു വലിയ തോതിൽ കുടൽ അടക്കം തെറിച്ചു പൊകുന്ന വാളൊക്കെ വെച്ച് നാട്ടിൽ ലൈവ് ആയി നടന്നു അങ്ങനെ ഇരിക്കെ അവനു ഒരു കാമുകി വന്നു,അവൾക്കു അവൻ 6 മത്തെ കാമുകനും അവൻ അവൾ ആദ്യത്തെ കാമുകിയും ആയി … ആ ബന്ധം മാത്രം ആയി അവന്റെ ലോകം വേറെ ഒന്നും ഇല്ല …പക്ഷെ കാമുകിക്ക് മനസിലായി അവൾ കൊണ്ട് നടക്കുന്നത് കോളേജ് കുമാരൻ സിനിമയേക്കാൾ പരാജയമായ ഒരു കാമുകനെ ആണെന്ന് …അവളും അവസാനം വേറെ ഒരുത്തന്റെ കൂടെ പോയി ഒപ്പം ഒരു ഡയലോഗ് ” നീ എന്റെ ജീവിതം മുടക്കാൻ വരരുത് ” മുന്നേ പറഞ്ഞ ഡയലോഗ് ഒന്നും കൂടെ പറയുന്നു “നട്ടെല്ലുള്ള ഒരു മകൻ ആകണം എങ്കിൽ നിനക്കു നട്ടെല്ലുള്ള ഒരു അച്ഛൻ വേണം” ..നമ്മളെ വിട്ടു പൊകുന്ന കാമുകിയെ പിന്നാലെ പോയി ഉപദ്രവിക്കുന്നത് ഈ ലോകത്തു നട്ടെല്ലുള്ള ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല ..

പക്ഷെ അന്ന് മുതൽ മുതൽ അവൻ ജീവിതത്തെ മാറ്റി കണ്ടു തുടങി …അപ്പോളേക്കും അനിയൻ llb യും ചേട്ടൻ പ്ലസ് ടു ആയി അങ്ങനെ ബന്ധുക്കളുടെ ഇടയിലും സമൂഹത്തിലും തന്റെ അവസ്ഥ എന്താണെന്നു മനസിലാക്കിയ ആയാൽ പിന്നെ psc പടിപ്പിലേക്ക് തിരിഞ്ഞു … പുസ്തകം തുറക്കാൻ പച്ചക്കറി കടയുടെ ഷട്ടർ തുറക്കുന്നതിനും ബുദ്ധിമുട്ടായിരുന്നു …എന്നാലും കഷ്ടപ്പെട്ട് തുറന്നു പഠിച്ചു .. അങ്ങനെ അനിയനും ചേട്ടനും ഒരെ സ്കൂളിൽ ഒരുമിച്ച് പോലീസ് ടെസ്റ്റ് എഴുതാൻ പോയി രണ്ടു പേരും റാങ്ക് ലിസ്റ്റിലും വന്നു …physical ടെസ്റ്റിൽ അനിയൻ തോൽക്കുകയും ചേട്ടൻ ജയിക്കുകയും ചെയ്തു … അങ്ങനെ ചേട്ടൻ 15/12/2017 കുടുംബത്തെ ആദ്യത്തെ സർക്കാർ ഉദ്യോഗസ്ഥനായി … വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത അനിയൻ ldc 10 റാങ്ക് വാങ്ങി അവനും തറവാട്ടിലെ 2 മത്തെ സർക്കാർ ഉദ്യോഗസ്ഥനായി ഈ ഫോട്ടോ അനിയന്റെ കല്യാണത്തിന്റെ ആണ് …ഈ ചിരിച്ചു നിക്കുന്ന അച്ഛനും അമ്മക്കും മക്കൾ കാരണം ഉണ്ടായ അഭിമാനം സന്തോഷം എല്ലാം കൊടുക്കാൻ …നിങ്ങൾക്കും എല്ലാവർക്കും പറ്റും …അതിനു പക്ഷെ നിങ്ങൾ തന്നെ വിചാരിക്കണം … ജീവിതം കുറച്ചേ ഉള്ളു അത് പ്രവർത്തിക്കാനുള്ളതാണ് വെറുതെ കളയാൻ ഉള്ളതല്ല ഞാൻ ആണ് ആ മൂത്ത മകൻ …എന്റെ കല്യാണം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ നിര്ത്തുന്നു വായിച്ചവർക്കു നന്ദി പഠിച്ച കാര്യങ്ങൾ …ഡീറ്റൈൽ ആയി അറിയാൻ ഉള്ളവർക്ക്

ഇതിൽ ഉണ്ട് …അതും കൂടെ എഴുതാൻ നിന്നാൽ ഈ വാൾ പോരാതെ വരും എല്ലാവർക്കും ഹാപ്പി ന്യൂയെർ

Scroll to Top