ഫോട്ടോയ്ക് അ ശ്ളീല കമന്റ് ; കിടിലൻ മറുപടി നൽകി നടി സ്വാതി നിത്യാനന്ദ് !!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ടിലൂടെ തുടങ്ങിയ അഭിനയ ജീവിതം വിജയകരമായി മുന്നേറുകയാണ്. മഴവില്‍ മനോരമ സംപ്രേഷണം ചെയ്തുവരുന്ന ഭ്രമണത്തില്‍ അഭിനയിച്ചതോടെയാണ് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. തുടക്കത്തില്‍ നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് ഹരിതയുടെ സ്വഭാവം മാറുകയായിരുന്നു.ഇതോടെ കുടുംബ പ്രേക്ഷകര്‍ താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. എല്ലാതരത്തിലുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാനും താന്‍ തയ്യാറാണെന്നും സ്വാതി പറഞ്ഞിരുന്നു. സീരിയല്‍ അവസാനിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് സ്വാതി എത്തിയിരുന്നു.

സീരിയല്‍ ക്യാമറമാനായി ജോലി നോക്കുന്നതിനിടയില്‍ ലൊക്കേഷനില്‍ വച്ചാണ് സ്വാതിയും പ്രതീഷും കണ്ടുമുട്ടുന്നതും ഇഷ്ടത്തിലാവുന്നതും. സ്വാതിയുടെ വീട്ടുകാരുടെ സമ്മതം ലഭിക്കാത്തത് കൊണ്ട് വളരെ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതരായത്. ലോക്ഡൗണില്‍ നടത്തിയ വിവാഹമായതിനാല്‍ ഫോട്ടോസ് പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇപ്പോള്‍ വീട്ടുകാരുടെയെല്ലാം സമ്മതത്തോടെ സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും.വിവാഹശേഷം നാമം ജപിക്കുന്ന വീട് എന്ന സീരിയലിലൂടെയാണ് സ്വാതി പ്രേക്ഷക മുന്നില്‍ എത്തുന്നത്. സ്വാതി ഇപ്പോൾ ‘പ്രണയവർണങ്ങൾ’ എന്ന പരമ്പരയിലും അഭിനയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന തന്റെ ഓരോ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ ഈ വർഷം ന്യൂയർ ഭർത്താവിനൊപ്പം കൊടൈക്കനാലിൽ ആയിരുന്നു ആഘോഷിച്ചത്. ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഭർത്താവിനെ ചുംബിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ വളരെ മോശം കമന്റ് ആണ് ഒരാൾ നൽകിയത്. ഇതിന് താരം ചുട്ട മറുപടി നൽകുകയും ചെയ്തു. അതേ, നിന്റെ അച്ഛൻ അല്ലല്ലോ. പിന്നെ എന്തിനാ ഇത്രയും സങ്കടം? ആരുടെ കൂടെ ജീവിക്കണമെന്ന് എനിക്കറിയാം. തന്റെ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട” സ്വാതിയുടെ മറുപടി ആരാധകരെ ത്രസിപ്പിച്ചുകളഞ്ഞു . താരത്തി ന്റെ മറുപടി കണ്ടതോടെ അയ്യോ, ഞാനത് ചുമ്മ പറഞ്ഞതാണെന്ന തരത്തിൽ അയാള്‍ ക്ഷമ ചോദി ക്കുന്ന രീതിയില്‍ കമന്റി ടുകയും ചെയ്തു. സ്വാതിയെ
അനുകൂലിച്ച് നിരവധി ആളുകൾ ചെയ്തിട്ടുണ്ട്.

Scroll to Top