‘എനിക്ക് വേണ്ടത് സ്നേഹം മാത്രം…’: പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ശ്വേത മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശ്വേതാ മേനോൻ. മികച്ച കഥാപാത്രങ്ങളിലൂടെ ശ്വേതാ മേനോൻ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകളാണ് ശ്വേതാ മേനോൻ സ്വന്തമാക്കിയത്.അടുത്തിടെ സാമൂഹ്യമാധ്യമത്തില്‍ വളരെ സജീവമാണ് ശ്വേതാ മേനോൻ.

ബിഗ് ബോസ് സീസണ്‍ വണിലും ശ്വേതാ മേനോൻ പങ്കെടുത്തിരുന്നു. മോഡലിംഗ് രംഗത്തിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത, 1984ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു. മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേതയുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടേറെ സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിന് സാധിച്ചു. അശോക, മക്ബൂൾ, കോർപ്പറേറ്റ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടിരിക്കുന്നു.

ഇപ്പോഴിതാ ശ്വേതാ മേനോന്റെ ഒരു ഫോട്ടോയും ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.
എനിക്ക് വേണ്ടത് സ്‍നേഹം മാത്രം എന്ന് എഴുതിയാണ് ശ്വേതാ മേനോൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാലും ശ്വേതാ മേനോന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Scroll to Top