പൈസയ്ക്ക് അത്യാവശ്യം ഉണ്ടായിട്ടും 10 ലക്ഷം രൂപയെക്കാൾ 100 ദിവസം ബിഗ്ബോസ് വീട്ടിൽ നിൽക്കണമെന്ന ആഗ്രഹം, കയ്യടിനൽകി അശ്വതി.

ബിഗ്ബോസ് വിന്നർ ആരാണെന്ന് അറിയാൻ ഇനി മൂന്ന് ദിവസം കൂടെ മാത്രം. ദിൽഷ, ധന്യ, റിയാസ്, ലക്ഷ്മി പ്രിയ, സൂരജ് എന്നിവരാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. എല്ലാവരും തന്നെ മികച്ച പ്രതികരണം ആണ് കാഴ്ച്ച വെക്കുന്നത്.ബോസ് വീട്ടിലെ ലാസ്റ്റ് വീക്കിലി ടാസ്കിൽ വിജയി ആയതും ദിൽഷ തന്നെയാണ്.എല്ലാവരും ഉറ്റുനോക്കുന്ന നിമിഷമാണ് ഇനി വരാനിരിക്കുന്നത്. ബിഗ് ബോസ് നൽകിയ ഒരു ടാസ്ക് എല്ലാവരെയും ആകാംശഭരതർ ആക്കിയ ഒന്നായിരുന്നു.ടാസ്ക് എന്തെന്ന് വെച്ചാൽ 10 ലക്ഷം രൂപ വെച്ചു, ഈ കളിയിൽ സമ്മാനം ലഭിക്കില്ല എന്ന് ഉറപ്പുള്ള ഒരാൾക്കു ഈ ക്യാഷ് എടുത്ത് കൊണ്ട് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു പോകാം. എല്ലാവരെയും വിളിച്ച് ആക്ടിവിറ്റി റൂമിൽ വെച്ചാണ് ഈ ടാസ്ക്. എന്നാൽ എല്ലാവരും എന്ത് വേണമെന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു.

എന്നാൽ ആരും തന്നെ ആ പൈസ എടുത്തില്ല അവസാനദിവസം വരെ മുന്നോട്ട് പോകാൻ തീരുമാനിച്ചു. അതെപറ്റി നടി അശ്വതി തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ഫേസ്ബുക് പോസ്റ്റിലൂടെ. കുറിപ്പിൽ പറയുന്നത് ഇങ്ങനെ,Post Strictly for BB viewers.. Others please EXCUSE!!!! “പത്തു ലക്ഷം രൂപയും ആറ് പേരും” വല്ലാത്തൊരു മാനസികാവസ്ഥയിൽ കൂടെ ആണ് ബിഗ്‌ബോസ് ഇന്ന് മത്സരാർത്ഥികളെ കൊണ്ടുപോയത്.. ആദ്യം രണ്ട് ലക്ഷം, പിന്നേ അഞ്ചു ലക്ഷം അതിനു ശേഷം പത്തു ലക്ഷം .. ഇന്നലെ പ്രൊമോയിൽ കാണിച്ചപോലെ അഞ്ചു ലക്ഷം കാണിച്ച സമയം റിയാസ് മുന്നോട്ട് വന്നപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും, “പ്രേക്ഷകർ എന്നെ സ്നേഹിക്കുന്നുണ്ട് അതുകൊണ്ട് ഈ തുക എനിക്ക് വേണ്ട” എന്ന് പറയാൻ ആയിരുന്നു . പക്ഷെ പൈസക്ക് എല്ലാവർക്കും ആവശ്യങ്ങൾ ഉണ്ടായിരുന്നിട്ടും,100 ദിനങ്ങൾ തികയ്ക്കുക എന്ന മോഹം മാത്രം ആയിരുന്നു എല്ലാവർക്കും,അതിനു ആറുപേർക്കും സല്യൂട്ട് .

പോകുന്ന പോക്ക് വെച്ചു ആ എമൗണ്ട് വിജയസാധ്യത കുറവുള്ളവർ ആർക്കെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.. പക്ഷെ അവർക്കറിയില്ലല്ലോ സാദ്ധ്യതകൾ ആർക്കാണ് എന്ന്. ഇത്ര വലിയൊരു തുകയും ഒപ്പം ഇത്രയും ദിവസം ബിഗ്‌ബോസ് ഹൗസിൽ നിന്നത്തിന്റെ തുകയും ചേർത്ത് തെറ്റില്ലാത്ത ഒരു എമൗണ്ട് കിട്ടുകയും ചെയ്യുമായിരുന്നു . എന്തായാലും ആർക്കാർക്കും എമൗണ്ട് വേണ്ടാ.. ഗ്രാൻഡ് ഫിനാലെ മാത്രം സ്വപ്നം… അതിലേക്കു ഇനി 4 ദിനങ്ങൾ മാത്രം!!! ബിഗ്‌ബോസ് എന്ന ഗെയിം മനസിലാക്കി, യഥാർത്ഥമായി കളിക്കുന്നവരെ ബുദ്ധിപൂർവം വോട്ട് നൽകി വിജയിപ്പിക്കുക എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ ഞാൻ ഒന്ന് ചോദിച്ചോട്ടെ, നിങ്ങളിൽ ആർക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കിൽ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങൾ തികയ്ക്കുമോ? അപ്പോൾ എല്ലാവരും നാളത്തെ പ്രോമോ കണ്ടല്ലോ!!! കാത്തിരിക്കാം നമുക്ക്

FACEBOOK POST

Scroll to Top