വെങ്കലമെഡൽ നഷ്ട്ടപെട്ട ഇന്ത്യൻ ഒളിമ്പിക്സ്‌ താരങ്ങൾക്ക് തകർപ്പൻ സമ്മാനവുമായി ടാറ്റാ !!! ഞെട്ടി താരങ്ങൾ

ലോകം ഉറ്റുനോക്കിയ മത്സരമായിരുന്നു ടോക്കിയോ ഒളിമ്പിക്സിൽ നടന്നത്.പതിമൂന്നു വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ഗോൾഡ് മെഡൽ എത്തിച്ച നീരജ് ചോപ്രയെയും കൂടാതെ ആറോളം മെഡൽ നേടിയ ഇന്ത്യൻ താരങ്ങളെയും തേടി നിരവധി സമ്മാനങ്ങളും അനുമോദനങ്ങളും എത്തി. താരങ്ങൾക്ക് അവരുടെ സംസ്ഥാനങ്ങളും പ്രത്യേക അഭിനന്ദനം അറിയിച്ചിരുന്നു.എന്നാൽ ഇപ്പോൾ വ്യത്യസ്തമായ ഒരു സമ്മാനവുമായിട്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടോമോട്ടീവ് ബ്രാൻഡ് ആയ ടാറ്റ കമ്പനി എത്തിയിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട നമ്മുടെ കായികതാരങ്ങളെ ആദരിച്ചു കൊണ്ട് അവർക്ക് മികച്ച സമ്മാനം നല്കാൻ എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ് .

ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഗോൾഫ് താരം അതിഥി അശോക്, ഗുസ്തി താരം ദീപക് പുനിയ, കൂടാതെ വനിതാ ഹോക്കി ടീം എന്നിവർ ചെറിയ ഒരു പോയിന്റുകൾക്കാണ് മൂന്നാം സ്ഥാനം നഷ്ടമായത്. ടാറ്റായുടെ ഏറ്റവും പുതിയ മോഡൽ അൾട്രോസ് ആണ് ഇവർക്ക് സമ്മാനമായി നൽകുന്നത്. രാജ്യത്തെ യുവതലമുറയെ സ്പോർട്സിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആൾട്രോസ് ന്റെ ഹൈ സ്ട്രീറ്റ് ഗോൾഡ് നിറത്തിൽ ഉള്ള വാഹനമാണ് ഈ നാലാം സ്ഥാനക്കാരെ തേടി എത്തുക.

Scroll to Top