മോഹൻലാൽ പോസ്റ്റ്‌ ചെയ്ത ടീസറിന് കമ്മെന്റുമായി ഫേസ്ബുക്.

മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ മോഹന്‍ലാനും പ്രിയദര്‍ശനും വീണ്ടുമൊരുമിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. മോഹൻലാൽ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.ലക്ഷകണക്കിന് ആളുകൾ ആണ് ടീസർ കണ്ടത്. അതുപോലെ തന്നെ കമെന്റുകളും ഏറെയാണ്.എന്നാൽ, ഈ കമന്റ് ബഹളത്തിനിടയിൽ ആരാധകരുടെ കണ്ണുടക്കിയത് ഒരേയൊരു കമന്റിലായിരുന്നു. അത് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച ടീസർ പോസ്റ്റിന് ഫേസ്ബുക്ക് തന്നെ നൽകിയ കമന്റ് ആയിരുന്നു. ‘ഈ ടീസർ എത്രമാത്രം വലിയ ഇതിഹാസമാണെന്ന് പറയാൻ കഴിയുന്നില്ല’ – എന്നായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്.ചിത്രം ഡിസംബർ 2 നാണ് റിലീസ്.

തിയേറ്റർ എല്ലാം തന്നെ ബുക്കിങ് കഴിഞ്ഞു. ജനങ്ങൾ എല്ലാവരും തിയേറ്ററിൽ കാണാനുള്ള ആകാംഷയിലാണ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ആന്‍റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ബ്രഹ്മാണ്ഡ സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് തിരുവും സംഗീതം ഒരുക്കിയിരിക്കുന്നത് റൊണി റാഫേല്‍, രാഹുല്‍ രാജ് എന്നിവരുമാണ്.മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ്എക്സ് ഒരുക്കിയിട്ടുള്ള വിഖ്യതനായ അനിബ്രെയിനാണ് മരക്കാറിന് വിഎഫ്എക്സ് ഒരുക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബാഹുബലി സീരിസിന് സെറ്റൊരുക്കിയ സാബു സിറിളാണ് കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നൂറ് കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങിയത്.

FACEBOOK POST

Scroll to Top