സ്റ്റാർ മാജിക് താരം തങ്കച്ചനെ കാണാന്‍ സമ്മാനവുമായി യൂസഫലി എത്തി !!

ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് നവ്യാനുഭവം ആണ്.തങ്കച്ചന്‍ വിതുരയ്ക്കും ആരാധകര്‍ ഏറെയാണ്. പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും ചിരിയും ചിന്തയും വർധിപ്പിക്കുന്നതാണ്.മിനി സ്‌ക്രീനിൽ തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. കുട്ടിക്കാലം മുതല്‍ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ തങ്കച്ചനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. പ്രേക്ഷകർ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. ഒന്‍പത് അംഗങ്ങളുള്ള മണ്ണ് കൊണ്ടുണ്ടാക്കിയ വീട്ടില്‍ കഷ്ടപ്പാട് സഹിച്ചു കഴിഞ്ഞതും, ചെറുപ്പം മുതലുള്ള സിനിമാ പ്രേമവുമൊക്കെ തങ്കച്ചന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ വ്യവസായി യൂസഫലി തങ്കച്ചന്‍ വിതുരയെ നേരിട്ട് കാണുകയും സ്‌നേഹ സമ്മാനം നല്കിയതുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടനും സംവിധായകനുമായ നാദിര്‍ഷയാണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ ഇ സന്തോഷ വാർത്ത പങ്കുവെച്ചത്. ‘തങ്കച്ചന്‍ വിതുര എന്ന കലാകാരന് ബഹുമാന്യനായ യൂസഫലി സാറിന്റെ സ്‌നേഹസമ്മാനം’ എന്ന ക്യാപ്ഷ്യനോടുകൂടി നാദിര്‍ഷ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തത്.അബുദാബിയില്‍ എത്തിയ തങ്കച്ചന്‍ മുഷ്‌റഫ് മാൾ സംഘടിപ്പിച്ച സ്വീകരണത്തിൽ യുസഫ് അലിയെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .ഇ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും തങ്കച്ചനെ കാണാൻ യൂസഫലി എത്തുകയും ചെയ്തത്.

തങ്കച്ചൻ ജീവിതത്തിൽ മറക്കാൻ ആകാത്ത സമ്മാനവുമായാണ് യുസഫ് അലി എത്തിയത്. യുസഫ് അലിയെ കണ്ട സന്തോഷത്തിൽ തങ്കച്ചന്റെ കണ്ണ് നിറഞ്ഞു. നിരവധി പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്.ഒരു അഭിമുഖത്തില്‍ യൂസഫലിയെക്കുറിച്ചു സംസാരിച്ചിരുന്നു. യൂസഫലിക്ക് അപകടം സംഭവിച്ചപ്പോള്‍ താന്‍ കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു എന്നും തനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയാണ് യൂസഫലി എന്നുമാണ് തങ്കച്ചന്‍ വിതുര പറഞ്ഞത്. നേരിട്ട് കാണാന്‍ അവസരം കിട്ടണം എന്നാണ് ആഗ്രഹം എന്നും അന്ന് പറഞ്ഞിരുന്നു.

Scroll to Top