പ്രശസ്ത നാടക, സിനിമാ നടന്‍‌ കൈനകരി തങ്കരാജ് അ ന്തരിച്ചു

പ്രശസ്ത ചലച്ചിത്ര, നാടകനടന്‍ കൈനകരി തങ്കരാജ് (76) അന്തരിച്ചു. കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നുകൊല്ലം കേരളപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കെപിഎസി ഉള്‍പെടെ ഒട്ടേറെ നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. 35 സിനിമകളില്‍ അഭിനയിച്ചു. പ്രേംനസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആദ്യ ചിത്രം പതിനായിരത്തിലേറെ വേദികളില്‍ പ്രധാനവേഷങ്ങളില്‍ തിളങ്ങി. ഈമയൗ, ലൂസിഫര്‍, ഹോം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു.

പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് കൈനകരി തങ്കരാജ്.പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ് കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്. ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്ക് കടന്നുവന്നത്.

പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം.ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്.ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു.എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.

Scroll to Top