‘മറക്കുവാൻ പറയാനെന്തെളുപ്പം, അദ്ദേഹം കൂടെയില്ലാതെ മറ്റൊരു വെഡ്ഡിങ് ആനിവേഴ്‌സറി കൂടി…’: രാജാറാമിന്റെ ഓർമയിൽ താരാകല്യാൺ.

നര്‍ത്തകിയും അഭിനേത്രിയുമായ താര കല്യാണിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് രാജാറാമിന്റെ ഓർമ പങ്കിട്ടിരിക്കുകയാണ് താരം .ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്ക്കൊപ്പം എടുത്ത സെൽഫിയാണ് താര സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘മറക്കുവാൻ പറയാനെന്തെളുപ്പം, അദ്ദേഹത്തിന്റെ കൂടെയില്ലാതെ മറ്റൊരു വെഡ്ഡിങ് ആനിവേഴ്‌സറി കൂടി…’ എന്നാണ് രാജാറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താര കുറിച്ചത്.

2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ വി യോഗം. വൈറൽ പനി മൂർച്ഛിച്ചതാണു മ രണ കാരണം. 20ലധികം മെഗാസീരിയലുകളിൽ നായകനായ അഭിനയിച്ചിട്ടുണ്ട്. നർത്തകിയായ സൗഭാഗ്യ വെങ്കിടേഷ് ആണ് ദമ്പതികളുടെ മകൾ.അടുത്തിടെയായിരുന്നു സൗഭാഗ്യയ്ക്ക് കുഞ്ഞ് പിറന്നത്. അമ്മൂമ്മയായതിന്റെ സന്തോഷം പങ്കിട്ട് താര കല്യാണ്‍ എത്തിയിരുന്നു.

Scroll to Top