തരിണിക്ക് പിറന്നാൾ ആശംസകളുമായി പാർവതിയും മാളവികയും: പാർവതി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ !!

ചലച്ചിത്ര നടൻ ജയറാമിന്റെ മകനും നടനുമാണ്‌ കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി.2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഫോട്ടോസുമായി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

കാളിദാസിന്റെ അടുത്ത സുഹൃത്താണ് മോഡലായ തരിണി കലിംഗരായര്‍.ഇപ്പോഴിതാ, പാർവതി തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തരിണിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരകുടുംബം.കാളിദാസ് ജയറാമിനും തരിണിയുടെയും ഒപ്പം ഉള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു ആശംസ നൽകിയത്. ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു അശ്വതി ജയറാം ഇങ്ങനെ കുറിച്ചത് ” ഹാപ്പി ബർത്തഡേ ടു മൈ ലിറ്റിൽ തരിണി കലിങ്കരയാർ ഫ്രം ഓൾ മൈ ഹാർട്ട്‌ ” എന്നാണ്. ചിത്രത്തിൽ കാളിദാസ്, മാളിക,പാർവതി, തരിണി എന്നിവരെ കാണാം.

മാളവികയും തരിണിയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. ‘എന്റെ അൺബയോളജിക്കൽ സിസ്റ്ററിന് ആശംസകൾ’ എന്നാണ് തരിണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മാളവിക കുറിച്ചത്.കാളിദാസിന്റെ പിറന്നാളിന് കാളിദാസ്നൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു തരിണിയുടെ ആശംസ.എന്റെ ലോകം എന്ന് കാളിദാസ് ജയറാം കാമുകിയായ തരിണിയുടെ ആശംസകള്‍ക്ക് മറുപടിയും എഴുതിയത് വൈറൽ ആയിരുന്നു.

Scroll to Top