തരിണിയെ ചേർത്ത് നിർത്തി കാളിദാസ്, ചിത്രങ്ങൾക്ക്‌ ലൈക്കുകളുടെ പെരുമഴ.

ചലച്ചിത്ര നടൻ ജയറാമിന്റെ മകനും നടനുമാണ്‌ കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി.2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഫോട്ടോസുമായി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറലാവുന്നത് താരം പങ്കുവെച്ച ചിത്രമാണ്.മോഡലും അടുത്ത സുഹൃത്തുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള റൊമാന്റിക് ചിത്രമാണ്.

കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തരിണിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന കാളിദാസ് ആണ് ചിത്രത്തിലുള്ളത്.കറുപ്പ് കളർ കോട്ടും സ്യൂറ്റുമാണ് വേഷം, തരിണി ബ്ലാക്ക്‌ കളർ ഗൗണും ആണ് ഇട്ടിരിക്കുന്നത്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയിരിക്കുന്നത്.ഇതിന് മുൻപ് ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രവും തരിണി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയർ ചെയ്തിട്ടുണ്ട് ആയിരുന്നു. കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.ഈ ഫോട്ടോകൾക്ക് കാളിദാസ് ജയറാമിന്റെ അമ്മ പാര്‍വതി, സഹോദരി മാളവിക, മറ്റ് താരങ്ങളുമടക്കം ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരുന്നു.

തിരുവോണദിനത്തില്‍ കാളിദാസ് തരുണിയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്. ഇതോടെയാണ് കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പരന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി.ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസിന്റെ കാമുകിയാണോ തരുണി എന്ന ചോദ്യങ്ങളും ചിത്രത്തിന് താഴെയുണ്ട്.

Scroll to Top