സിനിമ കാണാത്തവരായി നമ്മൾ ആരും തന്നെ ഇല്ല അല്ലെ. ഒരു പ്രാവശ്യം എങ്കിലും സിനിമ കണ്ടവർ ശ്വാസകോശം സ്പോഞ്ച് പോലെ ആണ് എന്ന പരസ്യം മറക്കാൻ വഴിയില്ല. കുടുംബബന്ധത്തിന്റെ ആഴം മനസിലാക്കി തരുന്ന ഒരു പരസ്യം കൂടിയാണ് ഇത്‌.

അതിലെ അച്ഛനും മകളും പ്രേക്ഷകമനസിൽ ഏറെ ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു.സിമ്രാൻ നടേക്കർ എന്നാണ് പരസ്യചിത്രത്തിൽ അഭിനയിച്ച കുട്ടിയുടെ പേര്.പെട്ടന്നൊന്നും മനസിലാക്കൻ കഴിയാത്തവിധം ആ പതിനാറുകാരി മാറിയിരിക്കുന്നു.നാൽപത്തിഅഞ്ച് സെക്കന്റ് മാത്രം ദൈർഘ്യം ഉള്ള ഈ പരസ്യചിത്രത്തിൽ പുകവലിക്കുന്ന അച്ചനെ നിഷ്കളങ്കമായി നോക്കുന്ന ഒരു കൊച്ചുകുട്ടിയായി ആണ് അവതരിപ്പിക്കുന്നത്.

സോഷ്യൽമീഡിയയയിലും ഈ കുട്ടിക്ക് വളരെ അധികം സപ്പോർട് കിട്ടുനുണ്ട്. ഇൻസ്റ്റഗ്രാമിൽ മുപ്പത്തിനായിരത്തിൽ ഏറെ ഫോള്ളോവെഴ്‌സും ആയിക്കഴിഞ്ഞു സിമ്രാന്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രണ്ടായിരത്തി എട്ടിൽ ആയിരുന്നു ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പരസ്യചിത്രം പുറത്തിറക്കുന്നത്. സിനിമ തുടങ്ങുന്നതിന് മുൻമ്പും ഇടവേളക്കും കാണിച്ചിരുന്ന ഈ പരസ്യചിത്രം പുകവലി നിരോധനത്തെ വളറെഏറെ സ്വാധീനിച്ചിരിക്കുന്നു.

സിമ്രാൻ കെലോക്സ്, ഡോമിനോസ്, വീഡിയോകോൺ, ക്ലിനിക് പ്ലസ്,ബാർബി എന്നീ പരസ്യചിത്രങ്ങളിലും മോഡൽ ആയി ചെയ്തിട്ടുണ്ട്.ഹിന്ദി പരമ്പരകളിലും സിമ്രാൻ മികച്ച വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management