ടിനിടോം നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള ശ്രമമെന്ന് വിമർശങ്ങൾ ,എന്റെ സൂപ്പർസ്റ്റാർ ക്രിസ്തു സ്നേഹിക്കാൻ മാത്രമാണ് പഠിപ്പിച്ചിട്ടുള്ളതെന്ന് താരം.

നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടു ചിത്രങ്ങളാണ് ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ, ജയസൂര്യ നായകനായ ഈശോ എന്നീ ചിത്രങ്ങൾ. ഈശോ പേര് ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ചില ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനം ഉയർന്നു വന്നിരുന്നുഅതേസമയം,ഈ വിഷയത്തിൽ നാദിർഷയ്ക്കു പിന്തുണ അറിയിച്ച് മലയാള സിനിമാലോകത്തെ പ്രമുഖർ രംഗത്തുവന്നു. സിനിമ കാണുക പോലുംചെയ്യാതെ പ്രത്യേക അജൻഡ വച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നായിരുന്നു ഫെഫ്കയുടെ പ്രതികരണം.നാദിർഷയ്ക്ക് പിന്തുണ നൽകിയ ടിനിടോമിന് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള ടിനി ടോമിന്റെ ശ്രമം ആണെന്നാണ് വിമർശനങ്ങൾ.ഇതിന് മറുപടിയായി ടിനി പറഞ്ഞത് ഇങ്ങനെ,

‘ജീസസ് ആണ് എന്റെ സൂപ്പർസ്റ്റാർ..ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല. ഞാൻ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പല്ല അതു നിയോഗമാണ്.എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായല്ല സഹോദരങ്ങൾ ആയാണ് കാണുന്നത്. ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ എസിഎസ് എസ്എൻഡിപി സ്കൂളിലാണ്. അന്ന് സ്വർണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു, എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,ഒരു ജാതി ഒരു മതം ഒരു ദൈവം.ഈ വിഷയം സഭയിൽ നേരിട്ട് ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ, എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് താരം മറുപടി നൽകിയത്

Scroll to Top