ചാണകം ചവിട്ടിയോ, എന്റെ രാഷ്ട്രീയം നന്മ ചെയ്യുന്നവരുടെ കൂടെ : ടിനി ടോം.

അമ്മയുടെ പുതിയ മീറ്റിങ്ങിൽ പങ്കെടുത്ത സുരേഷ് ഗോപിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അമ്മ അസോസിയേഷൻ ഇദ്ദേഹത്തെ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. എന്നാൽ ഇദ്ദേഹവും ടിനി ടോമുമായി നിൽക്കുന്ന ഫോട്ടോസ് ടിനി പോസ്റ്റ്‌ ചെയ്തിരുന്നു. അതിന് താഴെ വിമർശനവും ആയി എത്തിയവർ ഏറെയാണ്. അവർക്കൊക്കെ മറുപടി നൽകുകയാണ് താരം തന്റെ ഫേസ്ബുക് ലൈവിലൂടെ.ടിനി ടോം ലൈവിലൂടെ പറഞ്ഞത് ഇങ്ങനെ

ചാണകം ഗോപിയെ വെളുപ്പിക്കാൻ ആണെങ്കിൽ അതൊന്നും നടക്കില്ല മോനേ’, ‘നീ ചാണകത്തിൽ ചവിട്ടിയോ’ എന്നൊക്കെയുള്ള കമന്റുകൾ കാണുന്നത് കൊണ്ടാണ് ഈ ലൈവ്. ഞാൻ പങ്കുവയ്ക്കുന്ന സുരേഷ് ഗോപിയോടൊപ്പമുള്ള ഫോട്ടോകൾ കാണുമ്പോൾ എന്റെ രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും പലർക്കും സംശയമുണ്ട്. ആരെയും വെളുപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ഈ ലോകത്ത് ആരും വെളുപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ വെളുത്തിട്ടുമില്ല. നന്മ ചെയ്യുന്നവന് ഒപ്പം നിൽക്കുകയെന്നതാണ് എന്റെ രാഷ്ട്രീയം.

അതിനി ഏത് രാഷ്ട്രീയ പാർട്ടിയാണെങ്കിലും പ്രവർത്തകനാണെങ്കിലും അവർ നന്മ ചെയ്യുകയാണെങ്കിൽ അതിനൊപ്പം നിൽക്കണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. സുരേഷ് ഗോപിയുടെ കയ്യിൽനിന്നു കൈനീട്ടമല്ലാതെ ഒരു രൂപ പോലും ഞാൻ വാങ്ങിച്ചിട്ടില്ല. അദ്ദേഹം എനിക്കൊരു സിനിമയിൽ പോലും അവസരം തന്നിട്ടുമില്ല. ഒരു കലാകാരനെന്ന നിലയിൽ ഇനിയും ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ അതൊരു പാപമാണെന്ന് കരുതുന്നതു കൊണ്ടാണ് ഇപ്പോൾ ഇത് തുറന്നു പറയുന്നത്.

VIDEO

Scroll to Top