കുറെആളുകളെ പേടിച്ചിട്ടാണ് flood alert message ഒന്നും ഇടാഞ്ഞത്,ഇട്ടാൽ അതും സിനിമ പ്രൊമോഷൻ ആണെന്ന് പറയും : ടൊവിനോ തോമസ്.

കേരളം കഴിഞ്ഞ വർഷം പ്രളയം നേരിട്ടപ്പോൾ കരപിടിച്ച് കയറ്റാൻ കൂടെ നിന്നയാളാണ് സിനിമതാരം ടൊവിനോ തോമസ്.ക്യാമ്പുകളിലും മറ്റും വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു കൊടുത്തിരുന്നു.എന്നാൽ ചെയ്ത സഹായങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് എന്നൊക്കെ ഒരുകൂട്ടം ആളുകൾ പറഞ്ഞുണ്ടാക്കി.അതുകൊണ്ട് തന്നെയാണ് ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്ന മഴക്കെടുതിയെ കുറിച്ചൊന്നും മെസ്സേജ് ചെയ്യാത്തത് എന്ന് പറയുകയാണ് താരം.ടൊവിനോ തന്റെ ഫേസ്ബുക് അക്കൗണ്ടിലിട്ട പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ.കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ.ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല.Let’s stand together and survive .

Scroll to Top