സംയുക്തയ്ക്ക് നേരെ മഞ്ഞ് വാരിയെറിഞ്ഞ് ടൊവിനോ,പിന്നീടുണ്ടായ സംയുക്തയുടെ പ്രതികരണം ; വൈറൽ വീഡിയോ .

ടൊവിനോ തോമസും സംയുകത മേനോനും മലയാള സിനിമയിൽ നല്ല ചിത്രങ്ങൾ സമ്മാനിക്കുന്ന ജോടികളാണ്.തീവണ്ടി,ഉയരെ എന്നീ ചിത്രങ്ങളിൽ ഇവർ ഒന്നിച്ചിരുന്നു.പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ഇരുവർക്കും ഉള്ളത്.ഇവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06.ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്.അതിനിടയിലുളള രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ലഡാക്കിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.ഷൂട്ടിങ്ങിനിടയിൽ നടി സംയുക്തയുടെ ദേഹത്തേക്ക് മഞ്ഞ് കൂന വാരി എറിയുകയാണ് ടൊവിനോ.ടോവിനോയാണ് ആദ്യം അറിയുന്നത്.ശേഷം സംയുകതയും തിരിച്ചറിയാൻ തുടങ്ങി.സംഗീത സംവിധായകൻ കൈലാസ് മേനോൻ ആണ് വീഡിയോ പങ്ക് വെച്ചത്.എടക്കാട് ബറ്റാലിയൻ 06 ൽ പട്ടാളക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്.നവാഗതനായ സ്വപ്‌നേഷ് ആണ് ചിത്രം സംവിധാനം ചെയുന്നത്.

FACEBOOK VIDEO

Scroll to Top