പെട്രോൾ അടിക്കാൻ പോലുമുള്ള ക്യാഷ് തന്നിരുന്നതും,പ്രണയിക്കുമ്പോൾ എന്റെ ഭാഗത്ത് ഞായാനുണ്ടെന്ന് വാദിച്ചതും എനിക്ക് സപ്പോർട്ടായി നിന്നുമൊക്കെ ചേട്ടനാണ് ; ടൊവിനോ തോമസ്.

മലയാള സിനിമയിൽ മികച്ച കഥാപത്രങ്ങളിലൂടെ പ്രേക്ഷക മനസ്‌ കീഴടക്കിയ നടനാണ് ടൊവിനോ തോമസ്.സിനിമ പാര്യമ്പരം ഇല്ലാഞ്ഞിട്ട് പോലും സിനിമയിൽ വളരെ മികച്ച സ്ഥാനത്ത് എത്തിപ്പിടിക്കാൻ ടോവിനോയ്ക്ക് കഴിഞ്ഞു.എന്റർടൈൻമെന്റ് കോർണർ നടത്തുന്ന ദേ ഇപ്പൊ ശരിയാക്കി തരാം എന്ന ഇന്റർവ്യൂവിലാണ് ടൊവിനോ തൻറെ പഴയകാലത്തെ കുറിച്ച് മനസ്‌ തുറക്കുന്നത്.ടോവിനോയുടെ വാക്കുകൾ ഇങ്ങനെ,


“പല നിർണായക ഘട്ടങ്ങളിലും ചേട്ടൻ ഉണ്ടായിരുന്നത് കൊണ്ടാണ് എനിക്ക് മുന്നോട്ട് പോകാൻ പറ്റിയത്. ജോലി റിസൈൻ ചെയ്ത കാര്യം ആദ്യം പറയുന്നത് ചേട്ടനോടാണ്. അപ്പൻ സമ്മതിച്ചിരുന്നില്ല. ആ കാര്യം അപ്പനെ പറഞ്ഞു കണ്വിന്സ് ചെയ്തത് ചേട്ടനാണ്. പ്രേമിച്ച സമയത് എന്റെ ഭാഗത്തു ന്യായമുണ്ട് എന്ന് പറഞ്ഞു അപ്പനെ കന്‍വിന്സ് ചെയ്യിച്ചതും എന്റെ ചേട്ടനാണ്. ഞാൻ ജോലി റിസൈൻ ചെയ്തു വരുമ്പോൾ ഒരു സോഫ്റ്റ്‌വെയർ എൻജിനിയർ ആയി ചേട്ടൻ എറണാകുളത്തുണ്ട്. അന്ന് ചേട്ടൻ ചെറിയ ശമ്പളത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് എന്റെ എല്ലാ ചിലവുകളും നോക്കിയിരുന്നത് ചേട്ടനായിരുന്നു.


അപ്പനോട് ചിലവിനുള്ള കാശ് ചോദിയ്ക്കാൻ മടിയുണ്ടായിരുന്നു. രഹസ്യമായി ചേട്ടൻ വഴി അപ്പൻ എന്നെ സഹായിച്ചിട്ടുണ്ട് എന്നറിയാമെങ്കിലും എന്റെ ദുരഭിമാനം എന്നെ അപ്പനോട് കാശ് ചോദിക്കാൻ സമ്മതിച്ചിരുന്നില്ല. അന്നെന്റെ കാര്യങ്ങൾ മുഴുവൻ ചേട്ടനാണ് നോക്കിയത്. പെട്രോൾ അടിക്കാനുള്ള കാശ് പോലും തന്നിരുന്നത് ചേട്ടനാണ്. ഇന്നും ചേട്ടൻ എന്റെ കുറ്റങ്ങളെ കുറിച്ച് പറഞ്ഞാലും എനിക്ക് ഹർട്ട് ആകില്ല, വേറെ അരും പറഞ്ഞാലും എനിക്ക് ഇഷ്ടപ്പെടില്ല. ചേട്ടൻ പറയുമ്പോൾ വെറുതെ പറയില്ലെന്ന് എനിക്കറിയാം. ഇപ്പോൾ ആലോചിക്കുമ്പോൾ ചേട്ടന്റെ സ്ഥാനത്തു ഞാനായിരുന്നു എങ്കിൽ ഇത് ചെയ്യുമായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. സിനിമയിൽ ചാൻസ് ചോദിക്കാൻ ജോലി റിസൈൻ ചെയ്തു വന്ന ഒരനിയനെ ചെല്ലും ചിലവും കൊടുത്തു ചേട്ടൻ കൂടെ നിർത്തിയത് കൊണ്ടാണ് ഞാനിവിടെ എത്തി നിൽക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു..

VIDEO

Scroll to Top