പ്രശസ്തനാവുമ്പോ ഇടാൻ എടുത്തുവച്ച സൂപ്പർ ഹീറോയുടെ ഫോട്ടോ ;ടോവിനോയ്ക്ക് പിറന്നാൾ ആശംസയുമായി മാത്തുക്കുട്ടി !!

മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. ദീർഘനാളത്തെ പരിശ്രമങ്ങൾക്കും കഷ്ടപ്പാടിനും ശേഷമാണ് ടൊവിനോ നാം ഇന്ന് കാണുന്ന താരമായി മാറിയത്. .മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയുന്ന താരമാണ് ഇദ്ദേഹം. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. അതുപോലെ തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് ബി​ഗ് സ്ക്രീൽ എത്തുന്നത്.

പിന്നീട് ഗപ്പി, ഒരു മെക്സിക്കന്‍ അപാരത, തരംഗം, ഗോദ, മായാനദി, തീവണ്ടി തുടങ്ങി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങി.ഏറ്റവും ഒടുവിൽ ഇറങ്ങിയ മിന്നൽ മുരളി മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.ടൊവിനോ തോമസിന്റെ പിറന്നാളാണ് ഇന്ന്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രത്തിലെ നായകൻ എന്ന ഖ്യാതിയും ടൊവിനോയ്ക്ക് സ്വന്തം. നിരവധി പേരാണ് ടോവിനോക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. രസകരമായ ചിത്രം പങ്കുവച്ച്കൊണ്ടാണ് സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടി. ടൊവിനോ ഭാവിയിൽ പ്രശസ്തനാകുമ്പോൾ ഇടാനായി മാറ്റിവച്ച ചിത്രമാണിതെന്നും വിചിത്രമായ രീതിയിൽകിടന്നുറങ്ങുന്ന സൂപ്പർഹീറോയെയാണ് ചിത്രത്തിൽ കാണുന്നതെന്നും മാത്തുക്കുട്ടി പറയുന്നു.

“നീ പ്രശസ്തനാകുമ്പോ ഇടാൻ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ!! ഇനിയും വൈകിക്കുന്നില്ല. കണ്ടതിൽ വെച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ”, എന്നാണ് മാത്തുക്കുട്ടി കുറിച്ചത്. കസേരയിലേക്ക് കാൽവച്ച് നിലത്ത് കിടന്നുറങ്ങുന്ന ടൊവിനോയെയാണ് ചിത്രത്തിൽ കാണാനാകുക.ആഷിക്ക് അബുവിന്റെ നീലവെളിച്ചം, ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങൾ, ഫോറൻസിക് ടീം വീണ്ടുമൊന്നിക്കുന്ന പ്രോജക്ട് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് താരത്തിനെ പുറത്തിറങ്ങാനിരിക്കുന്നത്.

Scroll to Top