ടോവിനോയുടെ ബിഗ് ബഡ്ജറ്റ്‌ ചിത്രം മി ന്നൽ മുരളി ഡിസംബർ 24 ന് റിലീസ്

പ്രേക്ഷകശ്രദ്ധ നേടിയ ടോവിനോ നായകനായ ഗോദ എന്ന സിനിമയ്ക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മി ന്നൽ മുരളി. ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.ചിത്രം ക്രിസ്തുമസ് വേളയിൽ പ്രേക്ഷകർക്ക് വിരുന്ന് ഒരുക്കാൻ ഇരിക്കുകയാണ്. ഡിസംബർ 24 നാണ് റിലീസ്.തൊണ്ണൂരുകളെ ആസ്പദമാക്കിയാണ് ചിത്രം.ചിത്രത്തിൽ ജയ്സൺ എന്ന കഥാപാത്രമായി ടൊവീനോ എത്തുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ.അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രത്തിന്റെ നിര്‍മാണം.സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്.വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്.

മി ന്നൽ മുരളിയുടെ മനു ജഗദ് ആണ് കലാസംവിധാനം ചെയ്തിരിക്കുന്നത്.അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.മി ന്നൽ മുരളിയുടെ പതിപ്പുകൾ തെലുങ്കിലും തമിഴിലും ഹിന്ദിയിലും ഇറങ്ങുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും.

Scroll to Top