ഡ്യുപ്പില്ലാതെ ചെയ്ത ഷൂട്ടിങ്ങിനിടയിൽ ടൊവിനോയ്ക്ക് പൊള്ളലേറ്റു ; വൈറൽ വീഡിയോ.

മലയാളസിനിമയിൽ പ്രേക്ഷകരെ ഏറെ ആകർഷിപ്പിച്ച പുതുമുഖ നടനാണ് ടൊവിനോ തോമസ്.സിനിമയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ ഡെഡിക്കേഷൻ അത് വേറെ ലെവൽ തന്നെയാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷൂട്ടിങ്ങിനിടയിൽ താരത്തിന് പൊള്ളലേൽക്കുന്ന വീഡിയോ ആണ്.നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയുന്ന എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് പൊള്ളലേറ്റത്.ഡ്യുപ്പിനെ വെച്ച് ഷൂട്ട് ചെയ്യാം എന്ന് സംവിധായകൻ പറഞ്ഞപ്പോൾ ടൊവിനോ ആണ് നിർബന്ധം പിടിച്ചത്.താരത്തിന്റെ ഡെഡിക്കേഷൻ ആണ് ഇതിലൂടെ നാം കാണുന്നത്.
ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് പി ബാലചന്ദ്രനാണ്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിനുശേഷം പി ബാലചന്ദ്രൻ തിരക്കഥ നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് .തീവണ്ടി എന്ന ചിത്രത്തിനുശേഷം സംയുക്ത മേനോൻ ടോവിനോയുടെ നായികയായി വീണ്ടും എത്തുന്ന ചിത്രമാണ് ഇത്.
ശ്രീകാന്ത് ഭാസി,തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്ന് റൂബി ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്,