കടയുടെ മുന്നിലെത്തി അവരെ കണ്ട് ചിരിക്കുക,തിരിച്ചിറങ്ങി പോകുക,ജോലിയിൽ നിന്ന് പറഞ്ഞ് വിടാൻ ഉപദേശിക്കുക,ട്രാൻസ്ജൻഡേർസിന് ജീവിക്കാൻ അവകാശം ഇല്ലന്നാണോ ; വൈറൽ കുറിപ്പ്.

നമ്മുടെ സമൂഹത്തിൽ ട്രാൻസ്ജൻഡേർസ് എന്ന വിഭാഗം ആളുകൾക്ക് ഒരുപാട് വിവേചനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.അവരെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടാണ് അതിന് കാരണം.എല്ലാത്തിൽ നിന്നും അവരെ മാറ്റിനിർത്തുകയാണ് സമൂഹം.എന്നാൽ തൻറെ കടയിൽ അവർക്കായി ജോലി നൽകി കൂടെ നിർത്തുകയാണ് യുവതി.സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ,തിരുവനന്തപുരത്തു ഒരു കുഞ്ഞു കടയുണ്ട് . ഹിമാസ് ചപ്പാത്തി കാസ,ടേക്ക് എവേ ഷോപ് ആണ് .കാര്യങ്ങളൊക്കെ കുറെയൊക്കെ മര്യാദ പാലിച്ചു ചെയ്യുന്നുണ്ടെന്നാണ് വിശ്വസം ഉള്ള പരിമിതികളിൽ നിന്ന് .കടചെറുതാണെങ്കിലും സ്റ്റാഫ് വേണം ,വരുന്ന കസ്റ്റമേഴ്സ് അധികവും സാദാരണക്കാരായൊണ്ട് തന്നെ മലയാളം സംസാരിക്കുന്ന ജോലിക്കാർ തന്നെ വേണം .അങ്ങനെയിരിക്കെ ജോലി തേടി വന്നതാണ് വാസുകിയും മഹിമയും.അതേ ട്രാന്സ്ജെന്റർസ് (male to female. ഒരാള് B.ED ബിരുദധാരി , ജോലി കൊടുക്കാതിരിക്കാൻ ഒരു കരണവുമില്ല.ആകെ വേണ്ടത് ഹെൽത്ത് കാർഡ് ആണ് .

അത് അവർക്കു ലഭിച്ചിട്ടുണ്ട് .കാര്യങ്ങളൊക്കെ പഠിച്ചു വരുന്നുണ്ട് .എല്ലാം ഭംഗിയായി ചെയ്യാൻ ശ്രമിക്കുന്നുണ്ട് രണ്ടാളും.കടയുടെ മുന്നിലെത്തി ഇവരെ കണ്ടിട്ട് തിരികെ പോകുക ,അവരെ നോക്കി ചിരിക്കുക,എന്നെ മാറ്റിനിർത്തി ഇവരെ പറഞ്ഞു വിടണമെന്ന് ഉപദേശിക്കുക,അവർക്കു പർദയും മാസ്ക്കും കൊടുത്തു നിർത്തുക എന്നൊക്ക പറയുന്നതിന്റെ ലോജിക് മനസിലാവുന്നില്ല .സത്യമായും മനസിലാവുന്നില്ല.ട്രാന്സ്ജെന്റേഴ്സ് ( മൂന്നാം ലിംഗക്കാർ ) അവരെ ക്കുറിച്ചു നിങ്ങളൊക്കെ എന്താണ് സങ്കൽപ്പിച്ചു വച്ചിരിക്കുന്നത് ?അവരു ലൈംഗിക തൊഴിലാളികളെന്നോ.കള്ളന്മാരും കള്ളികളുമാണെന്നോ വേഷം കെട്ടി നടക്കുന്നൊരാണെന്നോ.അവർക്കു ജീവിക്കാൻ അവകാശമില്ലെന്നാണോ ?ഇരുട്ടിന്റെ മറവിൽ ഉപയോഗിക്കാമെന്നും വെട്ടത്തു മാറ്റിനിർത്താമെന്നു മാണോ.ഞങ്ങളുടെ ഉപജീവനവും ആ കുട്ടികളുടെ അതിജീവനവുമാണ് .അവരു ട്രാന്സ്ജെന്ഡേഴ്സ് ആയതു കൊണ്ട് ഒരിക്കലും അവരെ ജോലിയിൽ നിന്ന് പറഞ്ഞു വിടില്ല എന്ന ഉറപ്പ് ഞാൻ കൊടുത്തിട്ടുണ്ട്മ.നുഷ്യത്വം അനുവദിക്കുന്നില്ല .എന്തു കൊണ്ടാണ് ഈ ട്രാന്സ്ജെന്ഡേഴ്സ് മുഖ്യ ധാരയിലേക്ക് വരുന്നില്ല എന്നതിന്റെ ഉത്തരം എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്.നിങ്ങൾ പറയൂ ഞാൻ എന്ത് ചെയ്യാനാണ് ? ആ കുട്ടികളെ എന്ത് ചെയ്യാനാണ്.

Scroll to Top