ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂ ങ്ങി മ രിച്ചനിലയിൽ, സംഭവം താരം വീട്ടിൽ ഉള്ളപ്പോൾ.

മലയാളസിനിമ നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ വീടിനുള്ളിൽ തൂ ങ്ങിമ രിച്ചു.പന്തളം പൂഴിക്കാട് സ്വദേശിനി ആശയ്ക്ക് 38 വയസ്സായിരുന്നു.ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.വീടിന്റെ ടെറസിലാണ് ആശയെ തൂ ങ്ങിമ രിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ടെറസിൽ ആശയെ തൂ ങ്ങിമ രിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ ഇരുവരും ചെറിയ വാക്ക് തർക്കം ഉണ്ടായി. അതേതുടർന്ന് ആണ് മുകളിൽ പോയി മക്കളുമായി ആശ കിടന്നത്.അവിടെ തുണി വിരിച്ച് ഇട്ടിരുന്ന സ്ഥലം ആയതിനാൽ പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല എന്നാണ് ഉല്ലാസ് പോലീസിനോട് പറഞ്ഞത്. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. പോലീസ് അന്വേഷണം തുടരുന്നു.

Scroll to Top