മനുഷ്യൻ ഇത്രെയും ക്രൂരൻ ആണോ? ‘വെറുതെ അല്ല ദൈവം കൊറോണ തന്നത്’; കാട്ടാനയ്‌ക്കെതിരേയുള്ള നീചമായ പ്രവർത്തിക്കെതിരെ ഉണ്ണി മുകുന്ദൻ

മനുഷ്യ പ്രവർത്തിയിൽ ലജ്ജ തോന്നിയ സംഭവമാണ് കഴിഞ്ഞ ദിവസം സൈലന്റ് വാലിയില്‍ നടന്നത് .ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവം . ആ വാർത്ത എല്ലാവരെയും സങ്കടപെടുത്തുന്ന ഒന്നായിരുന്നു .ഇ സംഭവം നിരവധി സിനിമാതാരങ്ങളും അവരുടെ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിരുന്നു .മനുഷ്യനെന്ന് വിളിക്കാന്‍ ലജ്ജ തോനുന്നുവെന്നാണ് നടൻ ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .വെറുതെ അല്ല ദൈവം കൊറോണ തന്നതും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

Feeling ashamed to be called a human today!! ഇങ്ങനെ ഒരു വാർത്ത ഇന്ന് വായിച്ചപ്പോൾ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാർത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യൻ ഇത്രെയും ക്രൂരൻ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാൻ തോന്നിയത്.. ഒരു മനുഷ്യൻ ആയതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തിൽ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു..

Scroll to Top