മതിയടാ ഈ ഷോ,സിനിമയിൽ കണ്ട്മടുത്ത് എന്ന് കമന്റ് ചെയ്തയാൾക്ക് ഉണ്ണി മുകുന്ദന്റെ വൈറൽ മറുപടി.

സോഷ്യൽ മീഡിയയിൽ ഏറെ സജ്ജീവമായി നിൽക്കുന്ന ഒരു താരമാണ് ഉണ്ണി മുകുന്ദൻ.തൻറെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെക്കാറുണ്ട്.സിനിമയുടേതായാലും തൻറെ വ്യക്തിപരമായ കാര്യങ്ങളായാലും ഉണ്ണി പോസ്റ്റ് ചെയുന്നു.അതുകൊണ്ട് തന്നെ ഉണ്ണിക്ക് ഏറെ ആരാധകരാണ് ഉള്ളത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തൻറെ ഫോട്ടോയ്ക്ക് കമന്റ് ചെയ്തയാൾക്ക് മറുപടി നൽകുന്നതാണ്.ഉണ്ണി തൻറെ മസിൽ കാണിച്ച് കൊണ്ടുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്.അതിന് താഴെയാണ് വിരുതന്റെ കമെന്റ്.അയാൾ നൽകിയ കമന്റ് ഇങ്ങനെ,മതിയടാ ഈ ഷോ,കുറച്ച് മസിൽ ഉണ്ടെന്ന് വെച്ച് ഇങ്ങനെയും ഷോ കാണിക്കണോ,ഫിലിംസിൽ നിന്റെ മസിൽ കണ്ട് മടുത്തു.എന്ന് നൽകിയ കംമെന്റിന് ഉണ്ണിയുടെ മറുപടി ഇങ്ങനെ,

സഹോദരാ ഞാൻ ഇതുവരെ ഫിലിംസിലോ ഇൻസ്റാഗ്രാമിലോ ഷോയ്ക്ക് വേണ്ടി ഒന്നും കാണിച്ചിട്ടില്ല.എന്നും പക്ഷേ തന്റെ അടുത്ത സിനിമയായ ചോക്ലേറ്റ് കാണരുത്.ഈഗോ അടിച്ച് മരിച്ച് പോകും .കാരണം ആ സിനിയിൽ തനിക്ക് കോസ്റ്റ്യൂം പോലും ചിലപ്പോൾ കാണില്ല. മുഴുവൻ സമയം തന്റെ മസിൽ താങ്കൾ കാണേണ്ടി വരും, അത് താങ്കളെ വിഷമിപ്പിക്കാൻ സാധ്യതയുണ്ട്, ഉണ്ണി മുകുന്ദൻ പറഞ്ഞു.ഉണ്ണി മുകുന്ദന്റെ ഈ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു കാരണവുമില്ലാതെ സെലിബ്രിറ്റികളെ പ്രകോപിപ്പിക്കുന്ന ഞരമ്പൻമാർക്കുള്ള മറുപടി കൂടിയാണ് ഈ കമൻറ്.