20 ദിവസം അഭിനയിച്ചതിൽ 2 ലക്ഷം രൂപയാണ് പ്രതിഭലം ബാലയ്ക്ക് നൽകിയത്, തെളിവ് കാണിച്ചുതരാം : ഉണ്ണിമുകുന്ദൻ.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു നടൻ ബാലയുടെ ഉണ്ണിമുകുന്ദനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ. ഉണ്ണി മുകുന്ദൻ നിർമിച്ച ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചവർക്കും ജോലി എടുത്തവർക്കും പ്രതിഫലം നൽകിയില്ല എന്നതാണ് ബാലയുടെ വാദം.ഇപ്പോഴിതാ വൈറൽ ആകുന്നത് ഉണ്ണി മുകുന്ദൻ മാധ്യമങ്ങൾക്ക് നൽകിയ വാക്കുകളാണ്. പ്രസ്സ്മീറ്റിൽ ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെ,ബാലയ്ക്ക് പ്രതിഫലമായി 2 ലക്ഷം രൂപ നല്‍കി. 20 ദിവസമാണ് അഭിനയിച്ചത്.എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന മാക്സിമം ഞാൻ ചെയ്തു. ദിവസനെ 10000 രൂപ വെച്ചാണ് കൊടുത്തത്. പലപ്പോഴും ഡബ്ബിങ് പോലും കറക്റ്റ് ചെയ്യാൻ പറ്റിയിരുന്നില്ല. അപ്പോഴൊക്കെ കോമഡി ആക്ടറിനെ കൊണ്ടാണ് അത് ചെയ്ച്ചത്. എന്റെ ഡയറക്ടറിന് വിയോജിപ്പ് ആയിരുന്നു.

അതും ഞാൻ ഇടപെട്ടു ശെരിയാക്കി. ഞാൻ ഫ്രണ്ട്ഷിപ്പിന് ഒരുപാട് വാല്യൂ കൊടുക്കുന്ന ആളാണ്. നിങ്ങൾക്ക്‌ ഞാൻ വേണമെങ്കിൽ തെളിവ് കാണിച്ചു തരാം.ഞാൻ ബാലയുടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ചു ദിവസം ഡെ ഡ് ബോ ഡി ആയി ആണ് അഭിനയിച്ചത്. ഞാൻ പ്രതിഫലം വാങ്ങിച്ചിട്ടില്ല. അന്ന് മല്ലുസിംഗ് ഇറങ്ങി ഞാൻ പോപ്പുലർ ആയി നിൽക്കുന്ന സമയമാണ്.ഛായാഗ്രാഹകന് മാത്രം ഏഴുലക്ഷം രൂപ പ്രതിഫലം നല്‍കി.ബാലയുടെ രണ്ടാം വിവാഹത്തിന് പോയ ഒരേ ഒരു സിനിമ നടൻ ഞാനാണ്.ബാല പറഞ്ഞത് ഇങ്ങനെ എല്ലാവരും കൂടെ എന്നെ ചതിച്ചാൽ ഞാൻ ച ത്തു പോകണോ, താങ്ങാനുള്ള മനസും ശക്തിയും എനിക്കുണ്ട്. പക്ഷെ പാവപ്പെട്ടവ ഒരുപാട് പേരുണ്ട്. അവർക്ക് ഒന്നും കൊടുത്തിട്ടില്ല. അവർക്ക് എല്ലാം എന്തെല്ലാം ആവശ്യങ്ങൾ ഉണ്ട്. ഉണ്ണി മുകുന്ദൻ നല്ല നടനല്ല, എനിക്ക് ക്യാഷ് വേണ്ട, പാവപെട്ടവർ കൊടുക്ക്.നടൻ സിദ്ധിഖ് സാറിന്റെ മകൻ ആണ് അഭിനയിച്ചത്.

അവൻ പോലും ഒന്നും കൊടുത്തിട്ടില്ല.എന്റെ സുഹൃത്ത് അല്ല ഇനി.ഒരു കോടി 25 ലക്ഷം രൂപയുടെ കാർ വാങ്ങി ഉണ്ണി മുകുന്ദൻ. എന്നെ പോലെയുള്ള ആളുകളെ നിങ്ങൾ വിശ്വസിക്കില്ല. അത് അങ്ങനെയാണ്.എന്ത് കാര്യം ചെയ്താലും നമുക്ക് വേണ്ടി നിൽക്കുന്നവരെ സഹായിക്കണ്ണം.എനിക്ക് പേടിയില്ല. അവൻ ചെറിയ പയ്യൻ ആണ്. എല്ലാവരും എന്റെ വീട്ടിലേക്ക് വന്നു അങ്ങനെയാണ് ഞാൻ അറിഞ്ഞത് എന്നും ബാല പറഞ്ഞിരുന്നു. എന്നാൽ ബാലയുടെ ഈ വെളിപ്പെടുത്തൽ തെറ്റാണ് എന്ന് സിനിമയുടെ സംവിധായകൻ അനൂപ് പന്തളം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാര്യ എലിസമ്പത്ത് പറഞ്ഞത് ഇങ്ങനെ,സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാൽ മതി,

തിരക്കുപിടിക്കേണ്ടെന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിനുശേഷം ഡബ്ബിങിന്റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് വഴക്കാക്കി.അങ്ങനെ ഡബ്ബിങിന് പോകാതിരുന്നു. പക്ഷേ സിനിമയല്ലേ, ദൈവമല്ലേ എന്നു പറഞ്ഞ് ഡബ്ബിങ് പൂർത്തിയാക്കി കൊടുത്തു. എനിക്ക് നേരത്തെ അറിയാം, ഇങ്ങേരെ പറ്റിക്കുമെന്ന്, ഇദ്ദേഹം എല്ലാവരെയും വിശ്വസിക്കും. ഞാൻ ഇത് നേരത്തെ പറഞ്ഞതാണ്. ഞാൻ പറഞ്ഞത് കേട്ടില്ല.ഞാൻ ഉണ്ണി ചേട്ടനെ വിളിച്ച് സംസാരിച്ചു. ഇവിടെ ഇദ്ദേഹം ഡിപ്രെഷനിൽ ആയിരുന്നു. ചെയ്ത സിനിമയുടെ ക്യാഷ് കിട്ടിയില്ല എന്ന് പറഞ്ഞു.ഇവർക്കൊന്നും ഒരു നാണവുമില്ല.

VIDEO

Scroll to Top