ഈ ഫോട്ടോസ് ഇപ്പോൾ കണ്ടാലും ഞാൻ ചിരിക്കും, മാളികപുറം ബ്ലോക്ക്‌ബസ്റ്റർ ആക്കിയതിന് നന്ദി : ഉണ്ണി മുകുന്ദൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ വർഷങ്ങൾക്കു മുന്‍പ് അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിൻ കയറുന്ന രണ്ടു ചിത്രങ്ങളാണ് ഉണ്ണി പങ്കുവച്ചത്. തന്റെ പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണെന്നു താരം കുറിക്കുന്നു. ചിത്രങ്ങൾക്ക്‌ ഒപ്പം ഉണ്ണി കൊടുത്തിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെ,എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ടു ചിത്രങ്ങളാണിവ. അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിനില്‍ കയറുന്ന ദിവസങ്ങള്‍, ഒരു ദിവസം ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഈ ചിത്രങ്ങള്‍ എന്നു കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. ലക്ഷ്യസ്ഥാനത്തേക്കുള്ള എന്റെ യാത്രയുടെ ചെറിയൊരു ഭാഗം കാണിക്കുന്ന ചിത്രങ്ങള്‍. സഹായിച്ച എല്ലാ ആളുകള്‍ക്കും നന്ദി. ഈ യാത്രയില്‍ ഞാന്‍ കണ്ട വലിയ സ്വപ്നത്തിലേക്ക് എന്നെ അടുപ്പിച്ചതിന് നന്ദി. സ്വപ്നങ്ങള്‍ കാണാനും വിശ്വസിക്കാനും പിന്തുടരാനും കീഴടക്കാനുമുള്ളതാണ്..! മാളികപുറത്തെ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററാക്കിയതിന് നന്ദി.

നിങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കാനും നിങ്ങളുടെ കണ്ണുകള്‍ നനയ്ക്കാനും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ ചെറിയ നിമിഷം കൊണ്ടുവരാനും കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അതാണ് സിനിമ. അടുത്തുള്ള തിയറ്ററുകളില്‍ നിന്ന് സിനിമ ആസ്വദിക്കൂ. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top