വൽസേട്ടനെ കണ്ടു,എന്ത് നല്ല മനുഷ്യൻ, ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ തിയറ്ററിൽ എത്തിയിരിക്കുകയാണ്.മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്ക് ഒപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തി നൊപ്പം ഉണ്ണി കുറിച്ചത് ഇങ്ങനെ,

മാളികപ്പുറം’ സിനിമയുടെ കോഴിക്കോട്/കണ്ണൂർ പ്രൊമോഷണൽ ട്രിപ്പിനിടെ വത്സൻ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല മനുഷ്യൻ. കണ്ണൂരിലെയും കോഴിക്കോട്ടെയും നല്ല ഭക്ഷണമാണ്, ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം. വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകൾ ഉടൻ പുറത്തിറങ്ങും.വളരെ നന്ദി.

നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഉണ്ണിമുകുന്ദനെ കൂടാതെ സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി. രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും സിനിമയിൽ എത്തി.അഭിലാഷ് പിള്ളയാണ് തിരക്കഥ. ഛായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.

Scroll to Top