ദൈവം അങ്ങനെയാ, നമുക്ക് ആവശ്യമുള്ളപ്പോൾ കൂടെ കാണും : ഉണ്ണി മുകുന്ദൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ്. താരത്തിന്റെ പുതിയ ചിത്രമായ മാളികപുറത്തിന്റെ സീനുകൾ പങ്കുവെച്ചാണ് താരം കുറിച്ചത്.ദൈവം അങ്ങനെയാ.. എപ്പോഴുമങ്ങനെയാ.. നമുക്കാവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തിൽ നമുക്ക് മുന്നിൽ വരും.. അതാണ് ദൈവം. എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ തിയറ്ററിൽ എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഉണ്ണിമുകുന്ദനെ കൂടാതെ സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി. രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും സിനിമയിൽ എത്തി.അഭിലാഷ് പിള്ളയാണ് തിരക്കഥ. ഛായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.

Scroll to Top