ഉപ്പും മുളകിലെ നമ്മുടെ പ്രിയ താരങ്ങൾക്ക് സ്റ്റേറ്റ് അവാർഡ്…!!

ഫ്ലളവേർസ് ചാനലിൽ സംപ്രേഷണം ചെയുന്ന ഉപ്പും മുളകും എന്ന ഫാമിലി എന്റർടൈൻമെന്റ് കാണാത്തവർ ചുരുക്കം തന്നെയാണ്.വെച്ചുകെട്ടുകൾ ഒന്നുംതന്നെയില്ലതെ പച്ചയായ കുടുംബജീവിതത്തെ പ്രേക്ഷർക്ക് മുന്നിൽ എത്തിക്കുകയാണ് ഉപ്പും മുളകും.

പുരസ്കാര നിമിഷം,വീഡിയോ കാണാം

ഭർത്താവും ഭാര്യയും നാല് മക്കളും അടങ്ങുന്ന ഒരു വലിയചെറിയ കുടുംബത്തിന്റെ കഥയാണ് ഇതിന്റെ ഇതിവൃത്തം.ഉപ്പും മുളകിന്റെ സംപ്രേക്ഷണ സമയം നോക്കിയിരുന്നാണ് പ്രേക്ഷകർ ഇത് ആസ്വദിക്കുന്നത്.

ഉണ്ണികൃഷ്ണൻ ആണ് ഉപ്പും മുളകിന്റെ സംവിധാനം നിർവഹിക്കുന്നത്. ബിജു സോപാനം,നിഷ സാരംഗ്,ജൂഹി റുസ്താഗി, അൽസാബിത്,ശിവാനി മേനോൻ,റിഷി കുമാർ എന്നിവരാണ് ഇതിൽ പ്രധാനവേഷം അണിയുന്നത്.

ഇണക്കങ്ങളും പിണക്കങ്ങളും കുസൃതിയും നിറഞ്ഞ ഒരു സന്തോഷകരമായ കുടുംബം.സ്ത്രീപുരുഷ വ്യത്യാസം ഇല്ലാതെ കാണുന്നു എന്നതാണ് ഉപ്പും മുളകിന്റെ വിജയം.

ഇപ്പോൾ ഇതാ ഇരട്ടിമധുരം കൂടെ ഉപ്പും മുളകിനും കൈവന്നിരിക്കുന്നു. ബിജു സോപാനത്തിനും നിഷ സാരംഗിനും മികച്ച അഭിയനത്തിന് സ്റ്റേറ്റ് അവാർഡിന് അർഹരായിരിക്കുന്നു.ഒരു സംശയവും കൂടാതെ തന്നെ പറയാം ഇവർ തന്നെയാണ് ഈ പുരസ്‌കാരത്തിന് അർഹരായവർ എന്ന്.

ജൂഹി റുസ്താഗി പുരസ്കാരവേളയില്‍

ഉപ്പുംമുളകും ആങ്ങളയും പെങ്ങളും

ഉപ്പുംമുളകും മരണമാസ്സ് അച്ഛന്‍

ഉപ്പുംമുളകും എല്ലാവരുടേയും പ്രിയപ്പെട്ട അമ്മ നിഷ സാരംഗ്

ഉപ്പുംമുളകും ഫാമിലി

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management