ആസിഡ് വീണശേഷവും നായിക സുന്ദരി,നായികയെ സുന്ദരിയായി നിലനിർത്താനുള്ള കച്ചവടബുദ്ധിയെ കയ്യടിച്ചേ പറ്റൂ ; ഹരീഷ് പേരടിയുടെ പോസ്റ്റ്.

പാർവതി നായികയായ ഉയരെ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.എല്ലാവരിൽ നിന്നും മികച്ച അഭിപ്രായം നേടിയ സിനിമയാണ് ഉയരെ.അതിലെ കഥാപാത്രങ്ങളെല്ലാം തന്നെ ഏറെ പ്രേക്ഷകമനസിൽ ഇടംപിടിച്ചിരുന്നു.ഇപ്പോഴിതാ സിനിമയെ കുറിച്ച് വേറിട്ട ഒരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ആസിഡ് ആക്രമണത്തിന് ഇരയായിട്ടും നായികയെ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ഹരീഷിന്റെ വിലയിരുത്തൽ. ഇതിനൊപ്പം ചൂണ്ടികാണിക്കുന്ന മറ്റൊന്നാണ് അതേ സിനിമയിൽ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെൺകുട്ടികൾക്കൊന്നും ഇത്ര ഭംഗിയില്ലാ എന്നതും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗിയുണ്ട്.എന്നാൽ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെൺകുട്ടികൾക്കൊന്നും ആ ഭംഗിയില്ലാ. (ജീവിത യാഥാർത്ഥ്യങ്ങളാണെന്ന് തോന്നുന്നു.).സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിൽ പോലും നായികയുടെ സൗന്ദര്യം നിലനിർത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നിൽ കൈയ്യടിച്ചേ പറ്റു.ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം.എത്ര മനോഹരമാണത്.(ഇതൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകൻ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാൻ തോന്നുന്നത്).ഇത്തരം സിനിമകൾ ഒരു പാട് ഫെസ്റ്റിവലുകൾ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രജ്യങ്ങളിൽ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി.

Scroll to Top