ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിൽ വൈഗ ;അതീവ ഗ്ലാമറസ് ലുക്കിൽ താരം !! വൈറൽ ഫോട്ടോസ്

അവതാരകയായും നടിയായും പ്രേക്ഷകർക്ക് പ്രീയപ്പെട്ട വ്യക്തിയായി മാറിയ താരമാണ് വൈഗ റോസ്. കുളി സീൻ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് വൈഗ മലയാളികൾക്ക് സുപരിചിതയാകുന്നത്. ഹണി റോസ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് നടി വൈഗ റോസ്. തമിഴ് നാട്ടിലാണ് വൈഗ താമസിക്കുന്നത് എങ്കിലും ആളൊരു മലയാളി ആണ്. കോട്ടയം സ്വദേശിനിയാണ് വൈഗ.

വൈഗ അരങ്ങേറ്റം കുറിക്കുന്നത് അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് . അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയ്ക്ക് പുറമേ ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.കളർസ് കോമഡി നൈറ്റ് എന്ന തമിഴ് ഷോയുടെ അവതാരക കൂടിയാണ് വൈഗ. സ്റ്റാർ മാജിക്കാണ് വൈഗയ്ക്ക് ആരാധകരെ ഉണ്ടാക്കി കൊടുത്ത പ്രോഗ്രാം.നടി സാധിക വേണുഗോപാലുമായി അടുത്ത സൗഹൃദവും കാത്തുസൂക്ഷിക്കുന്നുണ്ട് താരം. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ഇതിന് മുമ്പും വൈഗ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോസാണ് ആരാധാകർ ഏറ്റെടുത്തിരിക്കുന്നത്.ചുവപ്പ് നിറത്തിലുള്ള ഡ്രെസ്സിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയിൽ. ഹോട്ട്ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് റോബിൻ തോമസാണ്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top