2 വർഷമായി വേർപിരിഞ്ഞ് താമസം, എന്റെ മകന്റെ അച്ഛൻ ആർജെ അമൻ തന്നെയാണ് : വീണ നായർ

മലയാളി സിനിമാ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വീണ നായർ. വെള്ളിമൂങ്ങ, തിലോത്തമ, ആടുപുലിയാട്ടം, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ വീണ പിന്നീട് പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത് ബിഗ്ബോസ് മലയാളം സീസൺ 2 ൻ്റെ മത്സരാർത്ഥികളിൽ ഒരാളായിട്ടായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വീണ ഷോയിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായി മാറിയിരുന്നു.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെ കോകില എന്ന കഥാപാത്രം ഏറെ ജനശ്രെദ്ധ നേടിയിരുന്നു.

മലയാളത്തിലെ ഒട്ടേറെ പ്രേമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ഹാസ്യ താരമായി വീണയും എത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി ആരാധകരാണ് വീണയ്ക്കുള്ളത്. മലയാളത്തിൽ അത്യാവശ്യം നല്ല ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ വീണയ്ക്ക് കഴിഞ്ഞു.പിന്നീട് വീ വൈബ്സ് എന്ന യൂട്യൂബ് ചാനൽ ആരംഭിക്കുകയും തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വീണയുടെ വാക്കുകൾ ആണ്.ഒരു ഓൺലൈൻ ചാനലിന് നൽകിയ ആഭിമുഖ്യത്തിൽ ആണ് വീണ സംസാരിക്കുന്നത്.

ഒരുപാട് പേരുടെ ചോദ്യമാണ് വീണയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞോ എന്നത്. എന്നാൽ അതിനൊന്നും വീണ മറുപടി നൽകിയിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള മറുപടി നൽകുകയാണ് താരം. വീണയുടെ വാക്കുകളിലേക്ക്,രണ്ടു വർഷമായി ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. അമൻ ഇപ്പോൾ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവൻ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എൻജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെത്തന്നെ പോകണം.

നാളെ അവൻ വലുതാകുമ്പോൾ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല. നമ്മൾ റിലേഷൻ തുടങ്ങുന്നത് അത് അവസാനിപ്പിക്കാൻ വേണ്ടിയിട്ടില്ല. പക്ഷേ പല വിധ സാഹചര്യങ്ങൾ കൊണ്ട് മുന്നോട്ടു പോകാനാകില്ല. അപ്പോൾ നമ്മൾ പതിയെ ആ ബന്ധത്തിൽ നിന്നും അകലും. ഏഴെട്ടു വർഷം എന്റെ കൂടെ ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. പെട്ടെന്നൊരു ദിവസം എനിക്ക് ആ ബന്ധത്തിൽ നിന്നും വിട്ടുമാറാനാകില്ല. സമയം എടുക്കും. നാളെ ഞാന്‍ വേറൊരു റിലേഷനിലായാല്‍ തന്നെയും ഈ റിലേഷൻ നമുക്ക് മറക്കാൻ പറ്റില്ല. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണത്.

അമ്പാടിയുടെ അച്ഛൻ ആർജെ അമന്‍ തന്നെയാണ്. അത് തേയ്ച്ചു മായ്ച്ചു കളയാനാകില്ല. ആ ബഹുമാനം എനിക്ക് എപ്പോഴും ഉണ്ടാകും. പക്ഷേ ഞങ്ങള്‍ കഴിഞ്ഞ രണ്ടു വർഷമായി സെപ്പറേറ്റഡ് ആണ്. പക്ഷേ ഞങ്ങള്‍ മകന്റെ കാര്യത്തിൽ എല്ലാം പ്രോപ്പറായി ഇടപെടുന്നുണ്ട്. ഞാനിപ്പോള്‍ എന്റെ മോന്റെ കാര്യങ്ങൾ നോക്കി ഹാപ്പിയായി പോകുകയാണ്.ഞങ്ങൾ ഇപ്പോഴും ഡിവോഴ്സ് ആയിട്ടില്ല. പൂർണമായും ആ ബന്ധം വേണ്ട എന്ന തീരുമാനത്തിൽ എത്തിയിട്ടില്ല. ഇപ്പോഴും ക്ലൈമാക്സ് ആയിട്ടില്ല. ഞാൻ പോലും അറിയാത്ത വാർത്തകൾ വന്നു. ആകുമ്പോൾ ഞാൻ എന്റെ സോഷ്യൽ മീഡിയ വഴി അറിയിക്കും.

Scroll to Top