കടലിൽ മാലാഖയെപ്പോലെ വീണ നന്ദകുമാർ ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം !!

‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘ഭീഷ്മപർവ്വം’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് വീണ നന്ദകുമാർ. ‘കെട്ട്യോളാണ് എന്റെ മാലാഖ സിനിമയിലെ അഭിനയം എറേ പ്രേക്ഷക പ്രീതി നേടി.ഇപ്പോഴിതാ തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് യുവനടി വീണ നന്ദകുമാർ. വഫാരയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.വെള്ള ഡ്രെസ്സിൽ കടൽ പശ്ചാത്തലത്തിൽ മാലാഖയെ പോലെയാണ് താരം ഫോട്ടോയിൽ.

നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.കോഴിപ്പോര്, ലവ്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് വീണയുടെ മറ്റു പ്രധാന ചിത്രങ്ങൾ. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിലും വീണയുണ്ട്.

Scroll to Top