‘വെള്ളിമൂങ്ങ’ രണ്ടാം ഭാഗം വരുന്നു ; മാമച്ചൻ ഇനി മന്ത്രി

ജിബു ജേക്കബ് സംവിധാനം ചെയ്ത ബിജുമേനോൻ ചിത്രമായിരുന്നു വെള്ളിമൂങ്ങ.രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളിലെല്ലാം പലവട്ടം മാമച്ചനും കൂട്ടരും കയറിയിറങ്ങാറുണ്ട്. മാമച്ചൻ മന്ത്രിയായതോടെയാണു വെള്ളമൂങ്ങ എന്ന ചിത്രം അവസാനിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന സന്തോഷവാർത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഥയുടെ വളര്‍ച്ചയും മറ്റും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ബിജു മോനോനും സംവിധായകന്‍ ജിബു ജേക്കബും താല്‍പ്പര്യം കാട്ടിയിട്ടുണ്ട്.

ഹാസ്യത്തിന്റെ പുതിയൊരു തലത്തിലൂടെയായിരുന്നു വെള്ളിമൂങ്ങയുടെ സ്ക്രിപ്റ്റ് തയാറാക്കിയത്. ക്യാറാമാനായിരുന്ന ബിജു ജേക്കബ് ആദ്യമായ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളിമൂങ്ങ. നിക്കി ഗല്‍റാണിയാണ് നായികയായെത്തിയത്. അജു വര്‍ഗീസ്, സിദ്ദിഖ്, ലെന, ടിനി ടോം, ആസിഫ് അലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിജിപാലായിരുന്നു സംഗീതം.മന്ത്രിയായ ‘മാമച്ചനെ’യാണ് ‘വെള്ളിമൂങ്ങ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കാണാനാകുക. സ്വാഭാവികമായും രാഷ്‍ട്രീയത്തിലെ കോമഡിക്കായിരിക്കും ചിത്രത്തില്‍ പ്രധാന്യം.

Scroll to Top