അമ്പലത്തിൽ പൂജ കഴിഞ്ഞ് മോഹൻലാലിന്റെ കാരവാൻ, വണ്ടിയുടെ വീഡിയോ പുറത്ത് വിട്ട് ആശിർവാദ് സിനിമാസ്.

താരങ്ങൾക്ക് ആഡംബര വണ്ടികളോടുള്ള ഭ്രമം നമുക്ക് അറിയാവുന്നതാണ്. എത്ര ഒക്കെ ക്യാഷ് മുടക്കിയാലും അത് നേടിയെടുക്കുക തന്നെ ചെയ്യും.അതെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം എടുത്ത കാരവാന്റെ വീഡിയോ ആണ്.അതി ആഡംബരമായ കാരവാൻ ആണ് താരം സ്വന്തമാക്കിയത്. അതിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

അമ്പലത്തിൽ നിന്ന് പൂജ കഴിയുന്നതും ശേഷം ആദ്യമായി ഡ്രൈവ് ചെയ്യുന്നതും മോഹൻലാൽ വണ്ടിയിൽ കയറി നോക്കുന്നതും എല്ലാം വിഡിയോയിൽ കാണാം. ആശിർവാദ് സിനിമാസ് ആണ് വീഡിയോ പുറത്ത് വീട്ടിരിക്കുന്നത്.ഇദ്ദേഹത്തിന്റെ ഇഷ്ട നമ്പർ 2255 തന്നെയാണ് ഇതിന്റെയും രജിസ്ട്രേഷൻ നമ്പർ.ബ്രൗൺ നിറത്തിലുള്ള വണ്ടി ഏറെ ആകർഷിണീയമാണ്.ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.

നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് കാരവാൻ നിർമിച്ചിരിക്കുന്നത്.മോഹൻലാലിന്റെയും കാരവാൻ കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും കാരവാനിൽ ഒരുക്കിയിരിക്കുന്നു.3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്.

video

Scroll to Top