അച്ഛനായ സന്തോഷം പങ്കുവെച്ച് നടൻ വിജിലേഷ് ; ആശംസകളുമായി ആരാധകർ

തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഗപ്പി, അലമാര, വരത്തന്‍, കൃഷ്ണൻകുട്ടി പണി തുടങ്ങി, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പീസ്, സല്യൂട്ട്, കൊത്ത് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ. ഇപ്പോഴിതാ അച്ഛനായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം .

വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആദ്യത്തെ കൺമണിയായി കഴിഞ്ഞ ദിവസമാണ് ഒരു ആൺകുഞ്ഞ് ജനിച്ചത്.അച്ഛനായ സന്തോഷം സോഷ്യൽ മീഡിയയിലൂടെ വിജിലേഷാണ് അറിയിച്ചത്. നിരവധി താരങ്ങളും ആരാധകരും അടക്കമുള്ളവർ വിജിലേഷിന് ആശംസകൾ നേർന്നിട്ടുണ്ട്.‘പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് മകനും ഭാര്യയ്ക്കും ഒപ്പമുളള ഫൊട്ടോ വിജിലേഷ് ഷെയർ ചെയ്തിരിക്കുന്നത്. ഏദൻ എന്നാണ് മകന്റെ പേരെന്നും വിജിലേഷ് എഴുതിയിട്ടുണ്ട്.

കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു കൊവിഡ് മാർഗനിർദേശം പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ ഇവരുടെ വിവാഹം നടന്നത്. ഫേസ്ബുക്കിലൂടെയാണ് വിജിലേഷ് സ്വാതിയെ കണ്ടെത്തിയത്. തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഏറെ വൈറലായിരുന്നതാണ്.

Scroll to Top