എയർപോർട്ടിൽ നിന്നും നേരെ ക്ഷേത്രദർശനം നടത്തി വിജയ് ബാബു, പോലീസിനോട് സഹകരിക്കുമെന്ന് താരം.

നടിയെ പീ ഡിപ്പിച്ച കേസിന് ദുബായിലേക്ക് ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയിലേക്ക് തിരിച്ചെത്തി. ഇദ്ദേഹത്തിനെതിരെ റെഡ് കോർണർ പുറപ്പെടുവിക്കാൻ പോലീസ് ഉത്തരവിട്ടിരുന്നു. കേ സില്‍ വിജയ് ബാബുവിന് ഇന്നലെയാണ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അത് വരെയാണ് അ റസ്റ്റ് തടഞ്ഞത്. ഇന്ന് സൗത്ത് പൊലീസ് സ്റ്റേഷനില്‍ വിജയ് ബാബു ഹാജരാവും.

കോഴിക്കോട് സ്വദേശിയായ യുവനടിയുടെ ബ ലാത്സം​ഗ പരാതി, ഈ പരാതിക്കാരുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് നിലവിൽ വിജയ് ബാബുവിനെതിരെ ഉള്ളത്. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കൊച്ചി നെടുമ്പാശേരി എയര്‍പോട്ടിലിറങ്ങിയ വിജയ് ബാബു നേരെ പോയത് ആലുവയില്‍ ശ്രീദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ്.

ക്ഷേത്ര ദര്‍ശനം നടത്തി മിനുട്ടുകള്‍ക്കുള്ളില്‍ വിജയ് ബാബു തിരികെ കാറില്‍ കയറി. മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്നും നടന്‍ ഒഴിഞ്ഞു മാറി. അന്വേഷണവുമായി നൂറ് ശതമാനം സഹകരിക്കുക്കും. ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പൊലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്തു കൊണ്ട് വരും. എന്നോടൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാവര്‍ക്കും നന്ദി എന്ന് പറഞ്ഞണ് നടന്‍ ക്ഷേത്ര പരിസരത്ത് നിന്നും മടങ്ങിയത്.

Scroll to Top